Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റിന് മുന്നിൽ സമരക്കട ആരംഭിച്ച് യൂത്ത് കോൺഗ്രസ്

കാഞ്ഞങ്ങാട്:
ബിജെപി സർക്കാരിന്റെ  ജനദ്രോഹനയ ങ്ങൾക്കെതിരെ
 നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിനെതിരരെ കാസറഗോഡ്  ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ബസ്സ് സ്റ്റാൻഡ് പരിസരത്ത് 
സമരക്കട സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി പി പ്രദീപ്‌ കുമാറിന്റെ അധ്യ
ക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി പി വി സുരേഷ് ഉദ്ഘാ
ടനം ചെയ്തു. സമര കടയിൽ പ്രതീകത്മകമായി 2014 ലെ യു പി എ കടയും ഇന്നത്തെ ബിജെപി കടയും സജ്ജീകരിച്ചാണ് സമരം നടത്തിയത്, യു പി എ കടയിൽ ആ കാലത്തെ വിലക്കുള്ള പല ചരക്കു സാധനങ്ങളും പെട്രോളും ഗ്യാസും വില്പനയ്ക്കായി വെച്ചിരുന്നു, യു പി എ കടയിലെ സാധനങ്ങൾ അന്നത്തെ വിലയ്ക്ക് മുഴുവൻ വിറ്റു തീരുകയും എന്നാൽ ബിജെപി കടയിലെ സാധനങ്ങൾ വില കൂടുതൽ ആയതിനാൽ ആരും വാങ്ങിയില്ല,കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ പി ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ മനാഫ് നുള്ളിപ്പാടി, വസന്തൻ ഐ എസ്, രതീഷ് കാട്ടുമാടം, സത്യനാഥൻ പാത്രവളപ്പിൽ, റാഫി അടൂർ, ഗിരികൃഷ്ണൻ കൂടാല, ബി ബിനോയ്‌, വിനോദ് കള്ളാർ, അഖിൽ അയ്യങ്കാവ്, രാജിക ഉദുമ, ഉനൈസ് ബേടകം, സാജിദ് കമ്മാടം,നിയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ രാംനഗർ, മാത്യു ബദിയടുക്ക, അഡ്വ.സിയാദ് എന്നിവർ സംസാരിച്ചു
Reactions

Post a Comment

0 Comments