Ticker

6/recent/ticker-posts

കൊളവയൽ സുനാമി കോളനിയിൽ ഓണക്കിറ്റ് വിതരണം ചെയ്തു

അജാനൂർ. കൊളവയൽ വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം ശ്രീ അന്നപൂർണ യോജന പദ്ധതിയുടെ ഭാഗമായി ജീവ കാരുണ്യ പ്രവർത്തകൻ ചിത്താരി ജിദ്ദ കുഞ്ഞബ്ദുള്ള കൊളവയലിലെ സുനാമി കോളനിയിലെ  മുഴുവൻ വീടുകളിലും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു. സാംസ്‌കാരിക കേന്ദ്രം വൈസ് പ്രസിഡന്റ്‌ കെ.പി. കുമാരൻ അധ്യ
ക്ഷം വഹിച്ചു. വിതരണോൽഘാടന ചടങ്ങ് ജിദ്ദ കുഞ്ഞബ്ദുല്ല നിർവ്വഹിച്ചു. ഹോസ്ദുർഗ് സബ്ബ് ഇൻസ്പെക്ടർ  ശരത് ഓണക്കിറ്റ്‌ വിതരണം ചെയ്‌തു.വാർഡ് മെമ്പർമാരായ ഇബ്രാഹിം ആവിക്കൽ,ഹംസ  കുന്ഹനാമി, പൊതുപ്രവർത്തകരായ രാജേഷ് കമ്മത്, കെ.കെ. അബ്ദുല്ല. ബി.എം. മുഹമ്മദ്‌ കുഞ്ഞി,രാജൻ അജാനൂർ, എ.ശശി. എന്നിവർ സംസാരിച്ചു.. രാമകൃഷ്ണൻ കൊത്തിക്കൽ സ്വാഗതം പറഞ്ഞു

പടം: കൊളവയൽ സുനാമി കോളനിയിലേക്ക് ചിത്താരി ജിദ്ദ കുഞ്ഞബ്ദുല്ല നൽകിയ ഓണക്കിറ്റുകൾ ഹോസ്ദുർഗ്ഗ് സബ് ഇൻസ്പെക്ടർ ശരത് വിതരണം ചെയ്യുന്നു.
Reactions

Post a Comment

0 Comments