Ticker

6/recent/ticker-posts

പട്രോളിംഗിനിടെ പോലീസ് സംഘത്തെ ആക്രമിച്ചു, രണ്ട് പേർ അറസ്റ്റിൽ

ചന്തേര: തൃക്കരിപ്പൂർ മെട്ടമ്മലിൽ പട്രോളിങ്ങിനിടെ പോലീസ് സംഘത്തെ ആക്രമിച്ചു.  2 പേർ അറസ്റ്റിൽ.
പടന്ന കാവുന്തല പുതിയ പുരയിലെ എം.കെ.സവാദ് (25), ചെറുവത്തൂർ മടക്കര പൊള്ളയിൽ ഹൗസിലെ മുഹമ്മദ് കുഞ്ഞി (25) എന്നിവരെയാണ് ബുധനാഴ്ച രാത്രി ചന്തേര എസ്ഐ, എം.വി.ശ്രീദാസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി പട്രോളിങ്ങിനിടെ മെട്ടമ്മലിൽ സംശയാസ്പദമായി കണ്ട ചുവന്ന കാർ പോലീസ് പരിശോധിക്കാൻ ശ്രമിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത് അപായപ്പെടുത്താൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു.. കാർ നീക്കിത്തുടങ്ങിയ ശേഷം മുൻവശത്തെ ഇരു ഡോറുകളും തള്ളിത്തുറന്ന് പോലീസിനെ തള്ളിയിടുകയായിരുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ പി.പി.സുധീഷിന് കൈക്കും ഇടുപ്പിനും പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. തുന്നിക്കെട്ടുണ്ട്. വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകിയ എസ്ഐ, എം.വി.ശ്രീ ദാസിനെയും ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച കാർ പൊലീസ് വാഹനം കുറുകെയിട്ട് തടയുകയായിരുന്നു. സി പി ഒ ഗിരീഷ്, ഡ്രൈവർ ഹരീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ സവാദ്  ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാകുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയതിനാൽ സ്വത്തു കണ്ടു കെട്ടൽ ഉൾപ്പെടെ നേരിടുന്നയാളുമാണ്. നടപടികൾ പൂർത്തിയാക്കി ഇരുവരെയും കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments