Ticker

6/recent/ticker-posts

ചെറുവത്തൂർ അപകടത്തിൽ നഷ്ടമായത് നാട്ടിലെ സാമൂഹ്യ പ്രവർത്തകനെ

ചെറുവത്തൂർ:ചെറുവത്തൂർ മട്ളായിലുണ്ടായ
 അപകടത്തിൽ നഷ്ടമായത് നാട്ടിലെ 
സാമൂഹ്യ പ്രവർത്തകനെ
രക്തദാനമുൾപ്പെടെ സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു രജിത്ത്.
രാജിത്തിന്റെ സത്യസന്ധതയിൽ ഉടമയ്ക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചതും ഒരു വർഷം മുൻപാണ്

 ചാളക്കടവ്  പോത്താംകൈയിലെ  ചന്ദ്രശേഖരന് നീലേശ്വരം കോൺവെൻറ് ജംഗ്ഷനിലെ സൗത്ത് ഇന്ത്യൻ ബാങ്കിലെ എടിഎമ്മി ൽ നിന്നും നഷ്ടപ്പെട്ട
10,000 രൂപ തിരികെ ഏൽപ്പിച്ചത് പോലീസ് വഴി രജിത്തായിരുന്നു. അന്ന് നീലേശ്വരം പോലീസ് യുവാവിനെ അഭിനന്ദിച്ചു. 
ഓർക്കുളം എ കെ ജി ക്ലബ്‌ പ്രവർത്തകൻ കൂടിയാണ് രാജിത്ത് കെ.പി .അപകടത്തിൽ സുഹൃത്തുക്കളായ ഓർക്കളത്തെഅഖിൽ,സിഞ്ചു എന്നിവർക്കു പരിക്കേറ്റു. പറശ്ശിനിക്കടവിൽ നിന്ന് മടങ്ങവെ കാറിൽ മീൻ ലോറിയിടിച്ചായിരുന്നു അപകടം
Reactions

Post a Comment

0 Comments