കാഞ്ഞങ്ങാട്:സർക്കാർ ജീവനക്കാർക്ക് കാലങ്ങളായി നൽകി വരുന്ന ബോണസ്
ഔദാര്യമല്ലെന്നും
മാറ്റി വെയ്ക്കപ്പെട്ട വേതനം എന്ന നിലയിൽ
അത് അവകാശമാണെന്നും
ഡി സി സി പ്രസിഡണ്ട്
പി കെ ഫൈസൽ പറഞ്ഞു.
എല്ലാ ജീവക്കാർക്കും
പരിധിയില്ലാതെ ബോണസ് അനുവദിക്കുക ,
കുടിശ്ശികയായ 4 ഗഡു ക്ഷാമ ബത്ത അനുവദിക്കുക ,
മരവിപ്പിച്ച ലീവ് സറണ്ടർ
പുനസ്ഥാപിക്കുക
മെഡിസെപിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി
കാസറഗോഡ്
ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ
ഹൊസ്ദുർഗ്ഗ് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ
പ്രതിഷേധ
സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം .
ഇടത് സർക്കാർ അധികാരത്തിലെത്തിയ നാൾ മുതൽ
വ്യാജ റിപ്പോർട്ടുകൾ
പടച്ച് വിട്ട്
തസ്തികകൾ വെട്ടിക്കുറയ്ക്കുകയാണെന്നും
ആ തസ്തികകളിലേക്ക്
കരാറടിസ്ഥാനത്തിൽസ്വന്തക്കാരെ
തിരുകിക്കയറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ പ്രസിഡണ്ട്
എ ടി ശശി അദ്ധ്യക്ഷനായി.
കാഞ്ഞങ്ങാട് മണ്ഡലം
കോൺഗ്രസ് പ്രസിഡണ്ട്
കെ പി ബാലകൃഷ്ണൻ
കെ സി സുജിത് കുമാർ
കെ എം ജയപ്രകാശ്
എ വി രാജൻ
അരുൺ കുമാർ സി കെ
ശശി കമ്പല്ലൂർ
വി എം രാജേഷ്
വി ടി പി രാജേഷ്
മധുസൂതനൻ കെ വി
ഗിരീഷ് ആനപ്പെട്ടി
റെനിൽസൺ തോമസ്
സഞ്ജീവൻ അച്ചാംതുരുത്തി
പ്രവീൺ വരയില്ലം
പി കുഞ്ഞികൃഷ്ണൻ
രതീഷ് ബന്തടുക്ക
ജോസ് വെള്ളരിക്കുണ്ട്
ശ്രീനിമോൻ
പ്രദീപൻ പുഞ്ചക്കാട്
രതി
പ്രസീത
ഷൈനി എന്നിവർ
നേതൃത്വം നൽകി.
0 Comments