Ticker

6/recent/ticker-posts

കൊവ്വൽ പള്ളി കെ എസ് ടി പി റോഡിൽ ചെടികൾ നട്ട് യാത്രക്കാർ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് മുതൽ കാസർകോട് കെ എസ് ടി പി നിർമ്മിച്ച സംസ്ഥാന പാതയിൽ പലേടങ്ങളിലും ചതിക്കുഴി രൂപപ്പെട്ടു. വേഗതയിൽ പോകുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ കുഴി കാണാനാകില്ല. വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവാണ്. ഒപ്പം അപകടവുംബൈക്കുൾപ്പെടെ ചെറുവാഹനങ്ങൾക്കാണ് ഭീഷണി. മഴ ക്കാലമായതിനാൽ റോഡിലെ കുഴി വലിയ അപകടങ്ങൾക്കിടയാക്കുന്നു. കെ എസ് ടി പി പരിപാലിച്ചിരുന്ന റോഡ് അഞ്ച് വർഷ കാലാവധി പൂർത്തിയായതിനാൽ പി ഡബ്ളി യുക്ക് വിട്ടുനൽകിയതിനാൽ പിഡബ്ളിയുവാണ് റോഡിൻ്റെ അറ്റകുറ്റപണി നടത്തേണ്ടത്. നാളുകളായി ഇവർ പുറംതിരിഞ്ഞ് നിൽക്കുകയാണ്. അപകടം പതിവായതോടെ കൊവ്വൽ പള്ളി കെ എസ് ടി പി റോഡിൽ യാത്രക്കാർ കഴിഞ്ഞ ദിവസം ചെടി നട്ടു.


പടം :കൊവ്വൽ പള്ളി കെ എസ് ടി പി റോഡിൽ യാത്രക്കാർ ചെടി നടുന്നു
Reactions

Post a Comment

0 Comments