Ticker

6/recent/ticker-posts

വിശപ്പിന് അറുതി വേണം വെറുപ്പിൻ്റെയുദ്ധങ്ങൾ വേണ്ട

നീലേശ്വരം:വിശപ്പിന് അറുതി വേണം വെറുപ്പിൻ്റെ യുദ്ധങ്ങൾ വേണ്ട .
ബാലസംഘം പേരോൽ ഈസ്റ്റ് വില്ലേജ് കമ്മിറ്റി യുദ്ധവിരുദ്ധ കൂട്ടായ്മ ബാലസംഘം കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് അനുരാഗ് ഉദ്ഘാടനം ചെയ്യ്തു.ബാലസംഘം സ്ഥാപക സെക്രട്ടറി ബർലിൻ കുഞ്ഞനന്തൻ നായരുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. വില്ലേജ് വൈ: പ്രസിഡൻറ് ശ്രീനിധി അനുശോചന പ്രമേയം അവതരിപ്പിച്ചു. വില്ലേജ് ജോ: സെക്രട്ടറി ദേവനന്ദൻ അദ്ധക്ഷനായി. ഏരിയ പ്രസിഡൻ്റ് ആതിര, മുഖ്യ രക്ഷാധികാരി പി. മനോഹരൻ, ഡിവൈഎഫ്ബ്ലോതെക്ക് ജോ: സെക്രട്ടറി പി.അഖിലേഷ്  സംസാരിച്ചു. ജ്വാല തെളിയിച്ച് യുദ്ധവിരുദ്ധ പ്രഖ്യാപനം നടത്തി. ശാസ്ത്ര ചിന്താ കൂട്ടം പരിപാടിയുടെ ഭാഗമായി നടന്ന ശാസ്ത്ര പരീക്ഷണങ്ങളും നാടൻ പാട്ടും വേനൽ തുമ്പി ജില്ലാ പരിശീലകൻ എം.വി.കുഞ്ഞികൃഷ്ണൻ അവതരിപ്പിച്ചു. വില്ലേജ് തല ശാസ്ത്ര ക്വിസ് മത്സരം  ഐശ്വര ടീച്ചർ നേത്യത്വം നൽകി.കൺവീനർ ജിതേഷ്.വി.വി, കോഡിനേറ്റർ ടി പി ലത, ജോ: കൺവീനർ വി വി സതി, എന്നിവർ പങ്കെടുത്തു. വില്ലേജ് സെക്രട്ടറി  നന്ദന മോഹൻ സ്വാഗതം പറഞ്ഞു.
Reactions

Post a Comment

0 Comments