Ticker

6/recent/ticker-posts

മാതൃഭൂമി സബ് എഡിറ്റർ കെ രജിത്ത് നീലേശ്വരത്ത് ട്രെയിൻ തട്ടി മരിച്ചു

നീലേശ്വരം: റെയിൽ പാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാതൃഭൂമി സബ് എഡിറ്റർ കെ.രജിത്ത് (രജിത്ത് റാം-42) അന്തരിച്ചു. നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപ്പാലത്തിനരികിലാണ് 
ഞായറാഴ്ച രാത്രി ഏഴരയോടെ രജിത്തിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ സഹകരണ ആസ്പത്രിയിലും പിന്നീട് മംഗളൂരു ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രജിത്തിൻ്റെ മരണം ട്രെയിൻ തട്ടിയാണെന്ന് സ്ഥിരികരിച്ചിട്ടുണ്ട് ഇത് സംബന്ധിച്ച് നീലേശ്വരം പോലീസ് എഫ് ഐ ആർ റജിസ്റ്റർ ചെയ്തു.
. രാത്രി മംഗ്ളുരു ഭാഗത്തേക്ക് പോയ ഏതോ ട്രെയിൻ തട്ടുകയായിരുന്നു.നീലേശ്വരം ആശുപത്രിയിൽ എത്തിക്കുമ്പോൾ ബോധമുണ്ടായിരുന്നു. ട്രെയിൻ നീലേശ്വരം സ്‌റ്റേഷനിൽ നിർത്തുമെന്നാണ് കരുതിയിരുന്നതെന്ന് രജിത്ത് സംസാരിച്ചിരുന്നു. ട്രെയിൻ തട്ടിയ പരിക്ക് പുറമലേക്ക് കാണപ്പെട്ടില്ലെങ്കിലും ഇടതു കൈകാലുകൾ പൊട്ടിയിരുന്നെന്ന് ഡോക്ടർമാർ പോലീസിനെ അറിയിച്ചു.

2016 മുതൽ മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ സബ് എഡിറ്ററാണ്. നേരത്തേ മാതൃഭൂമി കോഴിക്കോട് ഡെക്സ്സിലും പ്രവർത്തിച്ചിട്ടുണ്ട്.
നീലേശ്വരം 
കുഞ്ഞാലിൽകീഴിലെ അധ്യാപക ദമ്പതി മാരായ കെ.കുഞ്ഞിരാമന്റെ യും വി.വി.രമയുടെയും മകനാണ്. ഭാര്യ: സന്ധ്യ (ഫാർമസിസ്റ്റ്, ജില്ലാ ആയുർവേദ ആസ്പത്രി, കാഞ്ഞങ്ങാട്). മക്കൾ: അമേയ, അനേയ. സഹോദരങ്ങൾ:  സരിത, പരേതനായ സജിത്
Reactions

Post a Comment

0 Comments