കാഞ്ഞങ്ങാട്:തീരദേശ മേഖലയിൽ കലാ കായിക സാംസ്‌കാരിക മേഖലയിലും കാരുണ്യ,സ്വാന്തന പ്രവർത്തന മേഖലയിലും അശരണർക്ക് ആശ്രയമാകുന്ന വടകരമുക്ക് ബ്രദേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മറിയം ചികിത്സ സഹായ നിധിയിലേക്ക് മെമ്പർമാരിൽ നിന്നും സ്വരൂപിച്ച ഒരു ലക്ഷം രൂപ കൈമാറി.
വടകരമുക്ക് ബ്രദേഴ്‌സ് ക്ലബ് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് യൂനുസ് വടകരമുക്ക് അധ്യക്ഷത വഹിച്ചു, ഗൾഫ് പ്രധിനിധി തസ്‌ലീം പാലാട്ട് മറിയം ചികിത്സ സഹായ കമ്മിറ്റി ജനറൽ കൺവീനർ സികെ റഹ്മത്തുല്ലക്ക് കൈമാറി, മൻസൂർ എംകെ,നിയാസ് സികെ,സമീർ സിഎച്ച്,ജുനൈദ് പി,മുസ്തഫ കെപി,ദാവൂദ് ,അബൂബക്കർ കെകെ,ബദറുദ്ധീൻ കെകെ,എന്നിവർ സംബന്ധിച്ചു,ക്ലബ് സെക്രട്ടറി മനീഷ് സ്വാഗതവും സലാം പി നന്ദി പറഞ്ഞു .
0 Comments