Ticker

6/recent/ticker-posts

ചെമ്പിരിക്ക ഖാസിയുടെ മരണം ,സമരം 787 ദിവസം പിന്നിട്ടു

കാസർകോട്:പ്രമുഖ ഇസ്ലാമിക പണ്ഡിതനും ചെമ്പരിക്ക ഖാസിയുമായിരുന്ന  സി. എം.അബ്ദുള്ള മൗലവിയുടെ കൊലപാതകികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഖാസി കുടുംബവും, ആക്ഷൻ കമ്മിറ്റിയും നടത്തിവരുന്ന അനിശ്ചിതകാല  സത്യാഗ്രഹപ്പന്തൽ ഐ എൻ എൽ കാസറഗോഡ് ജില്ലാ നേതാക്കൾ സന്ദർശിച്ചു.

പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് നടന്ന മരണത്തെക്കുറിച്ച് സി ബി ഐ സംഘങ്ങൾ മാറി മാറി അന്വേഷണം നടത്തിയിട്ടും കേസ്സിന് തുമ്പുണ്ടാക്കാനായില്ല.  
ഏറെ കോളിളക്കം സൃഷ്ടിച്ച മരണത്തിൻ്റെ ചുരുളഴിച്ച് കുറ്റവാളികളെ കണ്ടെത്തി തുറുങ്കിലടക്കുന്നത് വരെ സമര രംഗത്ത് നിന്ന് പിന്മാറില്ലെന്ന ദൃഢനിശ്ചയത്തോടെ നാട്ടുകാരും ഖാസിയുടെ കുടുംബവും നടത്തി വരുന്ന സത്യാഗ്രഹ സമരം 787 ദിവസം പിന്നിട്ടിരിക്കുന്നു.

ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എ കുഞ്ഞബ്ദുള്ള, എൻ.പി എൽ സംസ്ഥാന ജനറൽ സെക്രട്ടറി സാലിം ബേക്കൽ, ഐ എം സി സി  മീഡിയ വിംഗ് കോ  ഓർഡിനേറ്റർ ഷെരീഫ് കൊളവയൽ, ഐ എൻ എൽ ജില്ലാ സെക്രട്ടറി അമീർ കോടിയിൽ, പാർട്ടിയുടെ ജില്ലാ നേതാക്കളായ ടി.എം.എ.റഹിമാൻ തുരുത്തി, സി.എം. ഖാദർ ഒറവങ്കര, മജീദ് മേൽപ്പറമ്പ് എന്നിവരുടെ നേതൃത്വത്തിലാണ് സമരപ്പന്തൽ സന്ദർശിച്ച് സമര ത്തിൽ പങ്കെടുക്കുന്നവർക്ക് അഭിവാദ്യമർപ്പിച്ചത്.
Reactions

Post a Comment

0 Comments