. കാഞ്ഞങ്ങാട്:ഹോസ്ദുർഗ് മാന്തൊപ്പ് മൈതാനിയിൽ ഐയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മയുടെ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തൽ ബോബി ചെമ്മണ്ണൂർ സന്ദർച്ചു.
കൂട്ടായ്മ പ്രേസിടന്റ്റ് ഗണേഷ് അരമങ്ങനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ബോച്ചേ പ്രസംഗിച്ചു. ജില്ലയിലെ ആരോഗ്യമേഖലയുടെ സ്വയം പര്യാപ്തതയ്ക്ക് കഴിയുന്ന കാര്യങ്ങളൊക്കെ ചെയ്യും എന്നും ഐയിംസ് പ്രൊപ്പോസലിൽ ജില്ലയുടെ പേര് ചേർക്കുന്നതിനു വേണ്ടുന്ന ഇടപെടലുകൾ നടത്തുമെന്നു നന്ദി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കൂട്ടായ്മജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ ചേരക്കടത് ഹാരാർപ്പണം നടത്തി. സിസ്റ്റർ ജയ ആന്റോ മംഗലത് സ്വാഗതം പറഞ്ഞയോഗത്തിൽ കൂട്ടായ്മ ട്രഷറർ സലീം സന്ദേശം നന്ദിയും പറഞ്ഞു.
പടം:ഹോസ്ദുർഗ്ഗ് മാന്തോപ്പ് മൈതാനിയിൽ എയിംസ് കാസർഗോഡ് ജനകീക കൂട്ടായ്മ്മയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അനിശ്ചിതകാല ആരോഗ്യ സമര പന്തൽ സന്ദർശിക്കാനെത്തിയ ബോബി ചെമ്മണ്ണുർ ( ബോച്ചേ ) ജനങ്ങളെ അഭിസംബോദന ചെയ്യുന്നു
0 Comments