Ticker

6/recent/ticker-posts

നാടൻ വള്ളംകളി മൽസരത്തിൽ ഫൈവ്സ്റ്റാർ മീൻ കടവ് ജേതാക്കൾ

ചെറുവത്തൂർ: തേജസ്വിനിയുടെ കൈവഴിയായ മീൻകടവ് പുഴയുടെ ഓളപ്പരപ്പിൽ പോരാട്ടങ്ങളുടെ പുതിയ അധ്യായം കുറിച്ചു  ഫൈവ് സ്റ്റാർ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് മീൻകടവ് ,നായനാർ സ്മാരക വായനശാല മീൻകടവ് , വനിതാവേദി എന്നിവർ സംഘടിപ്പിച്ച 5 ആൾ തുഴയും നാടൻ വളളംകളി മത്സരത്തിൽ ഫൈവ്സ്റ്റാർ മീൻകടവ് ജേതാക്കളായി. എകെജി പൊടോത്തുരുത്തി രണ്ടാം സ്ഥാനം നേടി.ഇഎംഎസ് മുഴക്കിൽ മൂന്നും ഫൈവ്സ്റ്റാർ മീൻകടവ് ബി ടീം നാലും സ്ഥാനം നേടി.ചെറുവത്തൂരിലെയും സമീപപ്രദേശങ്ങളിലും 21 ടീമുകൾ മാറ്റുരച്ച വള്ളംകളി മത്സരത്തിലാണ് ഫൈവ് സ്റ്റാർ മീൻകടവ് ജേതാക്കളായത്.സംഘാടക മികവുകൊണ്ട് മത്സരം വേറിട്ട് നിന്നു .വള്ളംകളി  എംഎൽഎ .എം രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മാധവൻ മണിയറ മുഖ്യാതിഥിയായി.വിജയികൾക്ക് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി വി പ്രേമിള സമ്മാനം വിതരണം ചെയ്തു.


Reactions

Post a Comment

0 Comments