Ticker

6/recent/ticker-posts

അളവിൽ കുടുതൽ ഭാരവുമായി വരുന്ന വാഹനങ്ങൾ ഗതാഗത സ്തംഭനമുണ്ടാക്കുന്നു

കാഞ്ഞങ്ങാട്:
നിശ്ചിത അളവിൽ കവിഞ്ഞ ഭാരവുമായി വരുന്ന ലോറികൾ ഗതാ ഗത സ്തംഭനം ഉണ്ടാക്കുന്നത് പതിവു കാഴ്ചചയായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രധാനമായും ഇത്തരം വാഹനങ്ങൾ സംസ്ഥാനത്തെത്തുന്നത്.തിരക്കേറിയദേശീയപാതയിലൂടെ അമിതഭാരം കയറ്റിയ ലോറികൾ ഇഴഞ്ഞു നീങ്ങുന്നത് വലിയ പ്രശ്നമായി. മറ്റ് വാഹനങ്ങൾക്ക് ഇവയെ മറികടക്കണമെങ്കിൽ ഏറെ നേരം പിന്നിൽ സഞ്ചരിക്കണം.മറികടക്കുമ്പോൾ അപകടങ്ങൾക്കും കാരണമാകുന്നു. നിയമവിരുദ്ധമായാണ് ഭാരവുമായി ഇത്തരം വാഹനങ്ങൾ ഓടുന്ന തെങ്കിലും പോലീസ് ആർ ടി ഒ അധികൃതരിൽ നിന്നും നടപടികളുണ്ടാകാറില്ല. വൈദ്യുതി ലൈനിൽ തട്ടിയും മര ശിഖിരങ്ങളിലുടക്കി ഇത്തരം വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ ചെറുതല്ല എറണാകുളത്ത് നിന്നും മംഗ്ളുരുവിലേക്ക് അമിതഭാരവുമായി ഇഴഞ്ഞു നീങ്ങുന്ന വാഹനം നൂറ് കണക്കിന് കിലോമീറ്ററിൽ ദേശീയ പാതയിലുണ്ടാക്കുന്ന ഗതാഗത സ്തം ഭനം ചെറുതല്ല
പടം'.സംസ്ഥാന ദേശീയപാത യിലെ ഏക റെയിൽവേ ഗേറ്റായ പള്ളിക്കര ഗേറ്റിലൂടെ അമിതഭാരവുമായി നീങ്ങുന്ന ലോറി

Reactions

Post a Comment

0 Comments