Ticker

6/recent/ticker-posts

കാറിൽ കടത്തിയ മാരക മയക്കുമരുന്ന് എൽഎസ് ഡി സ്റ്റാമ്പും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കാഞ്ഞങ്ങാട്:കാറിൽ കടത്തിയ 
മാരക മയക്കുമരുന്ന് 
എൽഎസ് ഡി സ്റ്റാമ്പും
 കഞ്ചാവുമായി മൂന്ന് പേരെ ബേക്കൽ പോലീസ് പിടികൂടി കളനാട് സ്വദേശി
അരവിന്ദ് മുരളി (21) , കുഞ്ചത്തൂരിലെ
അബ്ദുൾ ഖാദർ അസീം(23), , ഉളിയത്തടുക്കയിലെ മുഹമ്മദ്‌ യാസീൻ(20) എന്നിവരാണ് പിടിയിലായത്
മുഖ്യമന്ത്രി  പിണറായി വിജയൻ ലഹരി വിമുക്ത സംസ്ഥാനം എന്ന ഉദ്ദേശത്തോടുകൂടി നടപ്പിലാക്കിവരുന്ന ആൻറി ഡ്രഗ് ക്യാമ്പയിൻ 'യോദ്ധാവ്' നോട്‌ അനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന  ന്റെ നേതൃത്വത്തിൽ നടക്കുന്ന "ക്ലീൻ കാസറഗോഡ്" ഓപ്പറേഷന്റെ ഭാഗമായി ബേക്കൽ ഡി വൈ എസ് പി. സുനിൽ കുമാർ സി കെ ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്.
 മാരകമയക്കുമരുന്നായ എൽ എസ് ഡി സ്റ്റാമ്പ്‌, 50 ഗ്രാം കഞ്ചാവ് എന്നിവയുമായി കാറിൽ സഞ്ചരിക്കുകയായിരുന്നു പ്രതികൾ 
   പട്രോളിങ് നടത്തുകയായിരുന്ന ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ യു പി യും സംഘവുമാണ് അറസ്റ്റ് ചെയ്തത് എസ് ഐ രജനീഷ് എം, ജൂനിയർ എസ് ഐ സാലിം കെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീർ ബാബു, സനീഷ് കുമാർ, ഡ്രൈവർ സരീഷ് വി വി സിവിൽ പോലീസ് ഓഫീസർ നിതിൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
Reactions

Post a Comment

0 Comments