Ticker

6/recent/ticker-posts

ഇട്ടമ്മൽ മോഷ്ടാവ് ജില്ലാശുപത്രിയിൽ, മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി റിമാൻ്റ് ചെയ്തു

കാഞ്ഞങ്ങാട്:അർദ്ധരാത്രി വീട്ടിൽ കയറി ഉറങ്ങികിടക്കുകയായിരുന്ന സ്ത്രികളുടെ ശരി രത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ ആയുധമുപയോഗിച്ച് കട്ട് ചെയ്തെടുത്ത കവർച്ച കേസ് പ്രതിയെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി റിമാൻ്റ് ചെയ്തു.പാലക്കാട് ചെറുപ്പുളശ്ശേരി ചക്കിങ്ങൽ ചൊടി സ്വദേശി നൗഷാദിനെ 40 യാ ണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് ഒന്ന് മജിസ്ട്രേറ്റ് ജില്ലാശുപത്രിയിലെത്തി റിമാൻ്റ് ചെയ്തത്.
 

അതിഞ്ഞാൽ പടിഞ്ഞാറ് ഇട്ടമ്മൽ ബദർ മസ്ജിദിന് സമീപം താമസിക്കുന്ന  ജലാൽ മൊയ്‌തീൻ്റെ വീട്ടിൽ  കയറിയ കള്ളനെ വീട്ടുകാർ പിടികൂടി പോലീസിന് കൈമാറിയതാണ്.കഴിഞ്ഞയാഴ്ച
പുലർച്ചെ 3:30 നാണ് സംഭവം, ബഹളം കേട്ടെത്തിയ അയൽവാസികളും നാട്ടുകാരുടെയും സഹായത്തോടെയാണ് പ്രതിയെപോലീസിൽ ഏൽപ്പിച്ചത് ജമാൽമൊയ്‌തീന്റെ മകളുടെയും ഭാര്യയുടെയും പാദസരം ആയുധമുപയോഗിച്ച് കട്ട് ചെയ്ത് എ ടുക്കുന്നതിനിടയിൽ ഇവർ ഞെട്ടി ഉണർന്ന് ബഹളമുണ്ടാക്കി.ഇതോടെ പ്രതി വീട്ടിൽ നിന്നും ഇറങ്ങിയോടു ക യാ യി രു ന്നു.
  ജമാൽമൊയ്‌തീനും മക്കളായ ജൈഹാനും ജൈശാനും  വീട്ടിൽ നിന്ന് ഇറങ്ങിയോടിയ മോഷ്ടാവിനെ ഒരു കിലോമീറ്ററോളം പിന്തുടർന്ന്  പിടികൂടുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ നൗഷാദ് പരിയാരം മെഡിക്കൽ കോളേജിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്നു. ബോധം തിരിച്ചു കിട്ടിയ പ്രതിയെ ഇൻസ്പെക്ടർ കെ.പി.ഷൈൻ അറസ്റ്റ് ചെയ്ത് കാത്തങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
,  കയ്യിലുണ്ടായ ഭാഗ് പരിശോധിച്ചപ്പോൾ  നഷ്ടപെട്ട 5 പാവനോളമുള്ള പാദസരങ്ങളും  ഉളി, കമ്പിപാര തുടങ്ങി ആയുധങ്ങളും കണ്ടെത്തി.. വീടിൻ്റെ വാതിൽ പൂട്ട് തകർത്താണ് കവർച്ചക്കാരൻ അകത്ത് കടന്നത്.

പടം :കാഞ്ഞങ്ങാട് ഇട്ടമ്മൽ കവർച്ച പ്രതി നൗഷാദ് 
 

Reactions

Post a Comment

0 Comments