Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ചു വിൽപ്പന നടത്തുന്ന യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ചു വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ കാഞ്ഞങ്ങാട് പിടിയിൽ.ഉദുമ എരോലിലെ ഇ.വി.സതീശ് 36 ആണ് പിടിയിലായത്.കൊളവയൽ കൊത്തിക്കാലിലാണ് പ്രതി താമസം. ഹൊസ്ദുദുർഗ് ഇൻസ്പെപെക്ടർ കെ.പി.ഷൈൻ അറസ്റ്റ് ചെയ്യുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നും
 മോഷണംപോയ  മോട്ടോർ ബൈക്കുകൾ ആക്രി കടകളിൽ നിന്നും നേരത്തെ പോലീസ്കണ്ടെത്തിയിരുന്നു.സതീശിനെതിരെ രണ്ട് മോഷണ കേസുകൾ റജിസ്ട്രർ ചെയ്തു.പ്രതിയെ കോടതി റിമാൻ്റ് ചെയ്തു. 
സ്ഥാപനങ്ങൾക്ക് മുൻപിലും റോഡരികിലും
നിർത്തിയിട്ട ബൈക്കുകൾ മോഷ്ടിച്ച ശേഷം ഗുജിരി കടയിൽ എത്തിച്ചു പൊളിച്ചു വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ്.മോഷണംപോയ രണ്ട് മോട്ടോർ ബൈക്കുകൾ ആറങ്ങാടി കൂളിയങ്കാലിൽനിന്നും പോലീസും വാഹനത്തിൻ്റെ ഉടമയും ചേർന്നാണ് കണ്ടെത്തിയത്.
 പാണത്തൂർ സ്വദേശി അബ്ദുൾ റഹ്മാൻ്റെ ഉടമസ്ഥതയിൽ പുതിയ കോട്ടയിൽ ഉള്ള പഴയ മോട്ടോർ ബൈക്ക്വാഹന വില്പന സ്ഥാപനത്തിൽ നിന്നും രണ്ടു മോട്ടോർ ബൈക്കുകളാണ് ഒരാഴ്ചയ്ക്കിടെ മോഷണം പോയത് കഴിഞ്ഞദിവസം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ബൈക്ക് മോഷണം പോയി
 പുതിയ കോട്ടയിൽ നിന്നും റെയിൽവെ സ്റ്റേഷനിൽ നിന്നും മോഷണം പോയ മോട്ടോർ ബൈക്കു കളാണ് ഗുജിരി കടയിൽ നിന്നും കണ്ടെത്തിയത് മാണിക്കോത്ത് നിന്നും മോഷണം പോയ മറ്റൊരു മോട്ടോർബൈക്ക് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുജി രി കടയിൽ നിന്നും  ഉടമസ്ഥൻ പിടികൂടിയിരുന്നു ഇഖ്ബാൽ നഗറിൽ നിന്നും മോഷണംപോയ മോട്ടോർ ബൈക്കും പുതിയ കോട്ടയിൽ നിന്നും മോഷണം പോയതും കണ്ടെത്താനായില്ല റോഡ് വക്കിലും സ്ഥാപനങ്ങൾക്ക് മുമ്പിലും നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്കുകൾ തള്ളിക്കൊണ്ടു പോയി ഗുജിരി കടയിൽ എത്തിച്ച ശേഷം ഇവ പൊളിച്ചു വിൽക്കുകയാണ് പതിവ്   


പടം :സതീശ്

Reactions

Post a Comment

0 Comments