കാഞ്ഞങ്ങാട്:നഗരസഭയുടെ കമ്പോസ്റ്റ്റിംഗ് കയറ്റിയ ലോറി വയലിലേക്ക് മറിഞ്ഞു. കല്ലൂരാവിയിൽ ഇന്നുച്ചക്കാണ് അപകടം. പ്രധാന റോഡിൽ നിന്നും വീട്ടിലേക്ക് റിംഗ് ഇറക്കാൻ പോകുന്നതിനിടെ റോഡ് ഇടിഞ്ഞ് ലോറി വയലിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറും പിറകിലുണ്ടായിരുന്ന രണ്ട് തൊഴിലാളികളും വാഹനത്തിൽ നിന്നും ചാടി രക്ഷപ്പെട്ടു.കോഴിക്കോട് സ്വദേശിയായ കരാറുകാരനാണ് നഗരസഭക്ക് ആവശ്യമായറിംഗ് നിർമ്മിച്ച് വീടുകളിലെത്തിക്കുന്നത്. പട്ടാക്കാലിൽ വെച്ചാണ് റിംഗ് നിർമ്മിക്കുന്നത്. 36 ആം വാർഡിലാണ് ഇന്ന് റിംഗ് വിതരണം നടന്നത്.
0 Comments