റെയിൽവെ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ച ആളെ തിരിച്ചറിയുന്നവർ പോലീസിൽ അറിയിക്കണം
September 27, 2022
കാസർകോട്:റെയിൽവെ സ്റ്റേഷനിൽ
കുഴഞ്ഞുവീണ് മരിച്ച ആളെ തിരിച്ചറിയുന്നവർ പോലീസിനെ അറിയിക്കണം.
കാസർകോട് റെയിൽവെ സ്റ്റേഷൻ ഫ്ളാറ്റ്ഫോമിലെ ഇരിപ്പിടത്തിൽ നിന്നും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. യാത്രക്കാരൻ കുഴഞ്ഞു വീഴുന്നത് റെയിൽവെ പോലീസ് ഉൾപ്പെടെ കണ്ടിരുന്നു.
കൊയിലാണ്ടി ഭാഗത്ത് ജോലി ചെയ്തതായും പേര് ദാസ് എന്നും വിവരമുണ്ട്. മഞ്ചേരി ആശുപത്രിയിൽ നിന്നുള്ള കുറിപ്പടിയുണ്ട്. ഇദ്ദേഹത്തെ അറിയുന്നവർ വിവരം നൽകണമെന്ന് കാസർകോട് റെയിൽവെ എസ് ഐ ടി -എൻ.മോഹനൻ അറിയിച്ചു
0 Comments