Ticker

6/recent/ticker-posts

തെക്കെപ്പുറം കൂട്ടായ്മ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

അജാനൂർ : തെക്കേപ്പുറം കൂട്ടായ്മയുടെ നേതൃത്വത്തിൽ തെക്കേപ്പുറത്ത് ലഹരി വിരുദ്ധ ക്യാമ്പ്യയിനിൽ പ്രകാശം പരത്തുന്ന കൗമാരങ്ങൾ എന്ന വിഷയത്തിൽ  മോട്ടിവേറ്ററും പെരിന്തൽമണ്ണ സബ് ഇൻസ്പെക്ടർ ഫിലിപ്പ് മാമ്പാട് ജനങ്ങളുമായി സംവദിച്ചു. ലഹരി വസ്തുക്കളുടെ പ്രത്യേകിച്ച് കില്ലർ ലഹരി ഉപയോഗിക്കുന്നവരുടെ നേർ കാഴ്ചകളും അത് തടയാൻ പൊതു സമൂഹവും ഇത്തരം കൂട്ടായ്മകളും ചെയ്യേണ്ട  അനിവാര്യതയും  തൻ്റെ സർവ്വീസ് ജീവിത അനുഭവങ്ങളും ജനങ്ങളുമായി പങ്കുവെച്ചത് സദസ്സിന് പുതിയ അറിവ്
പകർന്നു . കൂട്ടായ്മ ചെയർമാൻ പി.എം ഹസൈനാർ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ്  പാലക്കി കുഞ്ഞാമദ് ഹാജി ഉദ്ഘാടനം ചെയ്തു.  വാർഡ് മെമ്പർ ഷീബ ഉമ്മർ, ബെസ്റ്റോ കുഞ്ഞാമദ് ഹാജി, എ.ഹമീദ് ഹാജി, എം.ഇബ്രാഹിം, എം.ഹമീദ് ഹാജി, സി.അബ്ദുൾ ഹമീദ്, ഷുക്കൂർ പള്ളിക്കാടത്ത്  പ്രസംഗം നടത്തി.മഹേഷ് ചിത്രവർണ്ണയുടെ  ലഹരി വിരുദ്ധ ചിത്ര വരയും നടന്നു. കൂട്ടായ്മയുടെ ഉപഹാരം വാർഡ് മെമ്പർ ഷീബ ഉമ്മർ  ഫിലിപ്പ് മമ്പാടിനും, തെക്കേപ്പുറം മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി എം.ഇബ്രാഹിം   മഹേഷ് ചിത്രവർണ്ണക്കും നല്കി. ക്വിസ് മത്സരത്തിൽ ഉത്തരം നല്ലിയവർക്ക് സമ്മാന വിതരണം ഫിലിപ്പ് മമ്പാട് നിർവഹിച്ചു.കൂട്ടായ്മ ജനറൽ കൺവീനർ സി.എച്ച് ഹസൈനാർ സ്വാഗതവും അഡ്മിൻ ഡെസ്ക് അംഗം സൈനുദ്ദീൻ പള്ളിക്കാടത്ത് 
നന്ദി പറഞ്ഞു.

മൈത്രി
12.9.2022
Reactions

Post a Comment

0 Comments