Ticker

6/recent/ticker-posts

തൂങ്ങിയ നിലയിൽ കണ്ട നഴ്സിംഗ് വിദ്യാർത്ഥിനിയുമായി പോയ കാർ തലകീഴായി മറിഞ്ഞു

കാഞ്ഞങ്ങാട് :തൂങ്ങിയ നിലയിൽ കണ്ട നഴ്സിംഗ് വിദ്യാർത്ഥിനിയുമായി ആശുപത്രിയിലേക്ക് പോയ കാർ തലകീഴായി മറിഞ്ഞു.
 ഇന്ന് രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കുറ്റിക്കോൽ ബേത്തൂർ പാറ തച്ചാർകുണ്ട് വീട്ടിൽ പരേതനായ ബാബുവിൻ്റെ മകൾ മഹിമ 19യുമായി ആശുപത്രിയിലേക്ക് പാഞ്ഞ കാറാണ് അപകടത്തിൽ പെട്ടത്. ജീവൻ ഉണ്ടെന്ന സംശയത്തിലായിരുന്നു യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്.
 ഇന്ന് രാവിലെ 8 മണിയോടെ ബേത്തൂർ പാറ പടിമരുതിലായിരുന്നു അപകടം. റോഡിൽ നിന്നും നിയന്ത്രണം വിട്ട കാർ ഓടയിലേക്ക് മറിയുകയായിന്നു. 
  കാസർകോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു മരിച്ച മഹിമ. ബേഡകം പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. മരണകാരണം എന്തെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടില്ല. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments