കാഞ്ഞങ്ങാട്:ഇക്ബാൽ നഗർ : സംസ്ഥാന സർക്കാരിന്റെ യോദ്ധാവ് പദ്ധതിയുടെയും കാസർഗോഡ് ജില്ലാ പോലീസിന്റെ ക്ലീൻ കാസർഗോഡ് പദ്ധതിയുടെയും ഭാഗമായി ഹോസ്ദുർഗ് പോലീസ് നടത്തുന്ന "കൊളവയൽ ലഹരി മുക്തഗ്രാമം" പദ്ധതിയിലേക്ക് ഒരു ചുവടുകൂടി മുന്നോട്ട് വച്ചു. അജാനൂർ ഇക്ബാൽ ഹയർസെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു. ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ബോധവൽക്കരണ സദസ്സ് ഉദ്ഘാടനം ചെയ്തു.ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപെട്ട് ഹോസ്ദുർഗ് പോലീസ് നടത്തിവരുന്ന ബോധവക്കരണ ക്ലാസുകളുടെയും, ഗൃഹസന്ദർശന പരിപാടികളുടെയും തുടർച്ചയായാണ് ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചത്.സ്കൂൾ ചെയർമാൻ എം ബി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് മുഖ്യാഥിതി ആയിരുന്നു. ജേസീസ് അന്താരാഷ്ട്ര പരിശീലകൻ വി വേണുഗോപാൽ ക്ലാസെടുത്തു. ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ പി ഷൈൻ, ജനമൈത്രി ബീറ്റ് ഓഫീസർ മാരായ രഞ്ജിത്ത് കുമാർ കെ, ടി വി പ്രമോദ്, വാർഡ് മെമ്പർമാരായ സി എച്ച് ഹംസ, ഇബ്രാഹിം ആവിക്കൽ, കുഞ്ഞാമിന, കെ രവീന്ദ്രൻ, ലഹരി മുക്ത സമിതി ചെയർമാൻ എം വി നാരായണൻ, ജനറൽ കൺവീനർ ഷംസുദീൻ കൊളവയൽ, ബി മുഹമ്മദ് കുഞ്ഞി, അബ്ദുൾ റഹ്‌മാൻ, ഡോ ഹഫീസ് മനേജർ, ഉസ്മാൻ ഖലീജ്, സുധ,ഗ്രീഷ്മ,അസീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ ആയിരത്തോളം പേർ ബോധവൽക്കരണ സദസ്സിൽ പങ്കെടുത്തു.
0 Comments