Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗൺ പള്ളിയിൽ കയറി ഭണ്ഡാരം മോഷ്ടിക്കുന്നതിനിടെ മോഷ്ടാവിനെ പൂട്ടിയിട്ടു, പ്രതി ജനാല വഴി പുറത്തേക്ക് ചാടി

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റിന് എതിർവശത്തെ ടൗൺ നൂർ ജുമാ മസ്ജിദിൽ
 കയറി ഭണ്ഡാരം മോഷ്ടിക്കുന്നതിനിടെ
 മോഷ്ടാവിനെ പൂട്ടിയിട്ടു.ആളുകൾ ഓടിയെത്തുന്നതിനിടെ മോഷ്ടാവ് ജനാല വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 10 മണിയോടെയാണ് മോഷ്ടാവ് പള്ളിയിൽ കയറിയത്.രാവിലെയായതിനാൽ പള്ളിയിൽ ആളുകളുണ്ടായിരുന്നില്ല പള്ളിക്കുള്ളിൽ കയറുന്ന ഭാഗത്ത് സ്ഥാപിച്ച വലിയ ഇരുമ്പ് ദണ്ഡാരം ഇളക്കിയെടുത്ത ശേഷം പള്ളിയുടെ അകത്തെെത്തിച്ച ശേഷം ആയുധമുപയോഗിച്ച് പുട്ട് തകർത്തു. ഇതിനിടയിൽ പള്ളിക്കുള്ളിലെത്തി ജീവനക്കാരൻ ഇബ്രാഹീം മുസ്ലിയാർ മോഷണം നേരിൽ കാണുകയും ഞൊടിയിടയിൽ പുറത്തിറങ്ങി വാതിൽ പൂട്ടുകയും ചെയ്തു. പരിസരത്തുള്ളവരെ വിളിച്ചുകൂട്ടുന്നതിനിടയിൽ ജനാല വഴി മോഷ്ടാവ് താഴേക്ക് ചാടി രക്ഷപ്പെട്ടു. കറുപ്പ് നിറത്തിലുള്ള ഒരാളാണ് പള്ളിയിൽ കയറിയതെന്ന് ഭാരവാഹികൾ പറഞ്ഞു
Reactions

Post a Comment

0 Comments