കാഞ്ഞങ്ങാട്:
മേല്പറമ്പ
പോലീസിന്റെ സംയോചിതമായ ഇടപ്പെടലിലൂടെ നാല് പേരുടെ ജീവൻ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലിസ് മേധാവിയുടെ അഭിനന്ദനം.
ആത്മഹത്യ മുനമ്പിൽ നിന്ന് അമ്മയെയും മൂന്ന് മക്കളെയും യഥാസമയം കണ്ടെത്തി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന സംഭവത്തിൽ
മേൽപ്പറമ്പ പോലീസ് സ്‌റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി ഉത്തംദാസ്, സീനിയർ സിവിൽ ഓഫീസർമാരായ രാജേന്ദ്രൻ, രാമചന്ദ്രൻ നായർ, സിവിൽ ഓഫിസർ ജയേഷ് പല്ലത്ത്, ടോണി ജോർജ് എന്നിവരെയാണ് കാസർഗോഡ് ജില്ല പോലീസ് മേധാവി ഡോ വൈഭവ് സക്സേന ഗുഡ് സർവ്വീസ് എൻട്രി സർട്ടിഫിക്കറ്റ് നല്കി അനുമോദിച്ചത്.
ജില്ല പോലീസ് ഓഫിസിൽ നടന്ന ചടങ്ങിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പി കെ സുധാകരൻ, സീനിയർ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് സതീന്ദ്രൻ എനിവർ പങ്കെടുത്തു
കഴിഞ്ഞ ഞായറാഴ്ച രാവിലെ ഉദുമ ബാര മാങ്ങാട് സ്വദേശിയായ യുവതി
ഭർത്താവിന്റെ നിരന്തരമായ അവഗണനയും കട ബാധ്യതയും രോഗാവസ്ഥയും സഹിക്കാൻ കഴിയാതെ മൂന്ന് മക്കളെയും കൂട്ടി ആത്മഹത്യ ചെയ്യാനുറച്ച് വീട്ടിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു
മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ബന്ധുക്കൾക്ക് ബന്ധപ്പെടാനും സാധിച്ചില്ല.
അപകട സാധ്യത മുന്നിൽ കണ്ട സഹോദരി മേൽപ്പറമ്പ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
കാണാതായവരുടെ തിരിച്ചറിയൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനിലേക്കും സന്ദേശം കൈമാറി അന്വേഷണം ആരംഭിച്ചു.
ഇൻസ്പെക്ടർ ടി ഉത്തംദാസ് ഉടനെ സീനിയർ സിവിൽ ഓഫീസർമാരായ രാജേന്ദ്രനേയും രാമചന്ദ്രനെയും മാങ്ങാട് ടൗൺ പരിസരത്തേക്ക് വിട്ടു
അവിടെയെത്തിയ പോലീസുദ്യോഗസ്ഥർ നിരവധി ആളുകളെ കണ്ട് ചോദിച്ചതിൽ ഒരു യുവതിയും മൂന്ന് കുട്ടികൾക്കൊപ്പം ഓട്ടോറിക്ഷയിൽ കയറി പോയതായി അറിഞ്ഞു
അന്വേഷണത്തിനൊടുവിൽ ഓട്ടോഡ്രൈവറെ തിരിച്ചറിഞ്ഞ പോലീസ് സംഘം
ഓട്ടോറിക്ഷയുടെ ഡ്രൈവറെ വിളിച്ച് അവർ എവിടെയാണ് ഇറങ്ങിയതെന്ന് അന്വേഷിച്ചപ്പോൾ കീഴൂർ ചെമ്പരിക്ക കടുക്കക്കല്ലിന് സമീപം എന്ന മറുപടി ലഭിച്ചു.
പോലീസ് സംഘത്തെ ഇൻസ്പെക്ടർ ഉടൻ സംഭവസ്ഥലത്തേക്ക് വിട്ടു കീഴൂരിലുള്ള പോലീസ് ഔട്ട് പോസ്റ്റിൽ വിവരം അറിയിച്ച് ഫ്ളയിംഗ് സ്ക്വാഡ് ഡ്യൂട്ടിയിലുള്ള ജയേഷ്, ടോണി ജോർജ് എന്നിവരോട് പെട്ടെന്ന് ചെമ്പരിക്കയിലേക്ക് പോകാനും നിർദ്ദേശിച്ചു
സ്ഥലത്ത് കുതിച്ചെത്തിയ പോലീസ് സംഘം കണ്ടത് പാറയിടുക്കിൽ കടലിൽ ചാടാൻ തയ്യാറായി നിൽക്കുന്ന ഉമ്മയേയും മൂന്ന് മക്കളേയുമാണ്
ക്ഷമാപൂർവ്വം അവരെ സ്വാന്ത്വനിപ്പിച്ച് കല്ലിന് മുകളിൽ നിന്ന് താഴെയിറക്കിയ
പോലീസ് സംഘവും
സ്ഥലത്തുണ്ടായിരുന്ന ചെമ്മനാട് പഞ്ചായത്തിലെ
ഹരിത കർമ്മസേന അംഗങ്ങളായ സ്ത്രീകളും ചേർന്ന് കുടുംബത്തെ സുരക്ഷിതരാക്കി.
പിന്നീട് ഉമ്മയേയും മൂന്ന് മക്കളെയും പോലീസ് ജീപ്പിൽ മേൽപ്പറമ്പ് സ്റ്റേഷനിലെത്തിച്ചു വനിതാ പോലീസുകാരും ചേർന്ന് ആശ്വസിപ്പിച്ച് കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നടത്തി ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചു.
പോലീസിൽ പരാതി ലഭിച്ചപ്പോൾ തന്നെ സമയം കളയാതെ സംയോചിതമായി ഇടപ്പെടൽ നടത്തിയതിനാലാണ് നാല് പേരുടെ ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചത്.
നിരവധി ആളുകൾ ആ പാവപ്പെട്ട കുടുംബത്തിന് സഹായ വാഗ്ദാനങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്
കുടുംബത്തിന് നിയമപരമായ പരിരക്ഷയും ഒരുക്കി കൊടുത്തു സന്നദ്ധ സംഘടന പ്രവർത്തകർ, പഞ്ചായത്ത് അധികൃതർ എന്നിവരുമായി ചേർന്ന് സ്ത്രീയുടെയും മക്കളുടെയും വിഷമാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മേല്പറമ്പ പോലീസ്.
0 Comments