Ticker

6/recent/ticker-posts

വ്യാപാരിയുടെ ബാഗ് തട്ടിയെടുത്ത സംഘത്തിലെ ഒരാളുടെ സിസിടിവി ദൃശ്യം ലഭിച്ചു

കാഞ്ഞങ്ങാട്: പുല്ലർ പൊള്ളക്കടയിൽ രാത്രി  വ്യാപാരിയിൽ നിന്നും ബാഗ്  തട്ടിയെടുക്കുകയും രാവിലെ
 ബാഗ് കടയിൽ തിരിച്ചെത്തിച്ച മോഷ്ടാക്കളിൽ ഒരാളുടെ സിസിടിവി ദൃശ്യം ലഭിച്ചു.
. ഇന്നലെ രാത്രിയാണ് ബാഗ്
തട്ടിയെടുത്ത് രണ്ടംഗ സംഘം കടനുകളഞ്ഞത്. പൊള്ളക്കടയിൽ
 അനാദി കട നടത്തുന്ന ഗോവിന്ദൻ്റെ പണമടങ്ങിയ ബാഗാണ് രണ്ടംഗ സംഘം തട്ടിയെടുത്തത്. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ബാഗ് കടയുടെ വരാന്തയിൽ കാണുന്നത്. ബാഗ് പ്രതി തിരിച്ച് വെക്കുന്ന സി സി ടി വി ദൃശ്യമാണ് കിട്ടിയത്. തൊട്ടടുത്ത സ്ഥാപനത്തിലെ ക്യാമറയിലാണ് പ്രതി കുടുങ്ങിയത്.
 ബാഗിലുണ്ടായിരുന പണം സംഘം കൈക്കലാക്കിയാണ് ബാഗ് തിരിച്ചെത്തിച്ചത്.
ബാഗിലുണ്ടായിരുന്ന രേഖകൾ അതേപടിയുണ്ട്. 
രാത്രി 10.. 30 മണിയോടെ
 കടയടച്ചു പോകാൻ തുടങ്ങിയ സമയം ഒരാൾ പഴം വാങ്ങാനെത്തി. ഗോവിന്ദൻ പൂട്ടിയ കട വീണ്ടും  തുറന്നു പഴമെടുക്കുന്ന സമയം വന്ന ആൾ
 പഴം വാങ്ങാതെ ഓടുകയും റോഡിൽ നിർത്തിയ മറ്റൊരാളുടെ മോട്ടോർ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. 

Reactions

Post a Comment

0 Comments