Ticker

6/recent/ticker-posts

മന്ത്രി മുഹമ്മദ് റിയാസിന് മുന്നിൽ പ്രതിഷേധിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം പി

കാഞ്ഞങ്ങാട്: ഉദ്ഘാടകനായ മന്ത്രി പി.എ.മുഹമ്മദ് റിയാസ് രണ്ട് മണിക്കൂർ വൈകി പരിപാടിക്കെത്തിയതിൽ
പ്രതിഷേധിച്ച എം പി യെ അനുനയിപ്പിച്ച് മന്ത്രി

പള്ളിക്കരയില്‍ ബേക്കല്‍ ടൂറിസം സെന്ററിന്റെയും ബി.ആര്‍.ഡി.സി ഓഫീസ് കെട്ടിടത്തിന്റെയും ശിലാസ്ഥാപന ചടങ്ങാണ് വേദി. ഇന്നലെ രാവിലെയായിരുന്നു ഇവിടെ പരിപാടി നിശ്ചയിച്ചിരുന്നത്.രാജ് മോഹൻ ഉണ്ണിത്താൻ എം പി നിശ്ചിത സമയത്തു തന്നെ ഉദ്ഘാടന വേദിയിലെത്തി.
കാസർകോട് ഉൾപ്പെടെ നടന്ന പരിപാടികൾ കഴിഞ്ഞ് പൊതുമരാമത്ത് മന്ത്രി പള്ളിക്കരയിലെത്തുമ്പോൾ സമയം ഉച്ചയായി. മന്ത്രിയെകാത്തിരുന്ന് മുഷിഞ്ഞ എം പി മന്ത്രിക്കൊപ്പം വേദി പങ്കിടാൻ തയാറാകാതെ സദസിലിരുന്നു. കാര്യപരിപാടി ആരംഭിച്ചിട്ടും വേദിയിലെത്താൻ എം പി കൂട്ടാക്കാതെ വന്നതോടെ വേദിയിൽ നിന്നും ഇറങ്ങി വന്ന മന്ത്രി റിയാസ് എം പി യെ അനുനയിപ്പിച്ചു.സി.എച്ച്.കുഞമ്പു എം എൽ എ യും മന്ത്രിക്കൊപ്പംഎം പിയെ അനുനയിപ്പിക്കാനെത്തി. വേദിയിൽ കയറാൻ ആദ്യമൊക്കെ എം പി തയാറായില്ല.മന്ത്രിയുടെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ ഉണ്ണിത്താൻ വേദിയിലെത്തുകയായിരുന്നു.  കോട്ടകള്‍, ബീച്ച്, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയ്ക്ക് ജില്ലയില്‍ ഏറെ സാധ്യതയുണ്ടെന്ന്. മന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കും വിധം ബേക്കല്‍ ടൂറിസം സെന്റര്‍ മാറണം. വിനോദ സഞ്ചാരികള്‍ യഥാര്‍ഥ സഞ്ചാരികളാകണമെങ്കില്‍ അവര്‍ ഒരു ദിവസം ഇവിടെ താമസിക്കാന്‍ തയ്യാറാകണം. ബി.ആര്‍.ഡി.സി ഈ നിലയില്‍ മാറണം. കൂടുതല്‍ ടൂര്‍ ഓപ്പറേറ്റര്‍മാരെ ഉയര്‍ത്തിക്കൊണ്ടു വരണം. കോവിഡാനന്തരം ടൂറിസം ഭൂപടത്തില്‍ കേരളവും മുന്നേറുന്നതിന് തെളിവാണ് ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചതെന്നും മന്ത്രി പറഞ്ഞു.
ബേക്കൽ ടൂറിസം വില്ലേജ്, ബേക്കൽ ടൂറിസം സെന്റർ പ്രൊജക്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

 സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ബി.ആര്‍.ഡി.സി എം.ഡി പി.ഷിജിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കുമാരന്‍, പി.ലക്ഷ്മി, സുഫൈജ അബൂബക്കര്‍, ടി.ശോഭ,  ജില്ലാ പഞ്ചായത്തംഗം ഗീതാ കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീല ബഷീര്‍, പള്ളിക്കര ഗ്രാമപഞ്ചായത്തംഗം വി.കെ.അനിത, ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ എം.ഹുസൈന്‍, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മധു മുദിയക്കാല്‍, ഹക്കീം കുന്നില്‍, കെ.ഇ.എ.ബക്കര്‍, എം.എ.ലത്തീഫ്, പ്രദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു. ടൂറിസം ഡയരക്ടര്‍ പി.ബി.നൂഹ് സ്വാഗതവും ബി.ആര്‍.ഡി.സി ടെക്‌നിക്കല്‍ മാനേജര്‍ കെ.എം.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. 
 പടം..ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ,എം പി യെ അനുനയിപ്പിക്കാനെത്തിയപ്പോൾ

Reactions

Post a Comment

0 Comments