അമ്പലത്തറ: പ്രവാചകൻ മുഹമ്മദ് നബി (സ) തങ്ങളുടെ 1497ാം ജന്മദിനത്തോടനുബന്ധിച്ച് പാറപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി.
ജമാഅത്ത് പ്രസിഡണ്ട് എം, ഹസൈനാർ ഹാജി പതാക ഉയർത്തി. ജമാഅത്ത് വൈസ് പ്രസിഡണ്ട് കെ എ, ഹമീദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറിഎ, മുഹമ്മദ് കുഞ്ഞി ഹാജി ഉൽഘാടനം ചെയ്തു.എം, കെ.ഹസൈനാർ കുണ്ടടുക്കം,
കുഞ്ഞബ്ദുല്ല അമ്പലത്തറ, ടി എം, മുനീർ, നൗഷാദ് അസ്ഹരി, അനസ് മുഈനി, തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാസാഹിത്യ മൽസരങ്ങളും പാറപ്പള്ളി ഹർഷദുൽ ഉലും ദർസ് വിദ്യാർത്ഥികളുടെ ബുർദാ മജ്ലിസും നടന്നു.ഞായറാഴ്ച പുലർച്ചെ നാല് മണിക്ക് ജമാഅത്തിൻ്റെ കീഴിലുള്ള പള്ളികളിൽ മൗലിദ് പാരായണം നടത്തും.തുടർന്ന് രാവിലെ എട്ട് മണിക്ക് പാറപ്പള്ളി മഖാം സിയാറത്തും തുടർന്ന് നബിദിന റാലിയും നടത്തും. 2-30ന് സമാപന സമ്മേളനം നടക്കും.ഉസ്താദ് ഹസ്സൻ അർശദി ഉൽഘാടനം ചെയ്യും. എം, ഹസൈനാർ ഹാജി അദ്ധ്യക്ഷത വഹിക്കും.
0 Comments