Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സബ് കലക്ടറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു

കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് സബ് കലക്ടറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു.
 സർക്കാർഏറ്റ ടുത്ത ഭൂമിക്ക് അനുവദിച്ച നഷ്ടപരിഹാരം ലഭിച്ചില്ലെന്ന  സ്ഥലമുടമ നൽകിയ പരാതിയിലാണ് 
 ഹൊസ്ദുർഗ് സബ് കോടതി ജഡ്ജ് എം.സി. ആന്റണി സബ് കലക്ടറുടെ ഔദ്യോഗിക വാഹനമായ മഹീന്ദ്ര സ്കോർപ്പിയോയാണ്
ജപ്തി ചെയ്തത്.

ബേക്കൽ ടൂറിസം വികസ നത്തിന് വേണ്ടി ഏറ്റെടുത്ത ഭൂമിക്ക് സർക്കാർ അനുവദിച്ച നഷ്ട പരിഹാര തുക ലഭിച്ചി ല്ലെന്ന ബേക്കൽ പ ള്ളിക്കരയിലെ സോമനാഥനും കുടുംബവും നൽകിയ പരാതിയിലാണ് കോടതി നടപടി.
  സബ് കലക്ടറുടെ കാർ ജപ്തി ചെയ്ത് പണം വസൂലാക്കാൻ സബ് കോടതി ഉത്തരവിടുകയായിരുന്നു. 



Reactions

Post a Comment

0 Comments