Ticker

6/recent/ticker-posts

ചെങ്കല്ലിൽ കൊത്തിയെടുത്ത് സന്ദേശം പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:ജില്ലാ ജയിൽ അന്തേവാസികൾ ചെങ്കല്ലിൽ കൊത്തിയെടുത്ത ലഹരി വിരുദ്ധ സന്ദേശം  ലോഗോ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പ്രകാശനം ചെയ്തു.
ലഹരിക്കെതിരെ ചെങ്കൽ ചീളുകളിൽ പ്രതിരോധം തീർത്തത് ഹോസ്ദുർഗ്  ജില്ലാ ജയിൽ അന്തേവാസികളാണ്.
വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയാണ്  ജയിൽ തോട്ടത്തിൽ അന്തേവാസികൾ ചെങ്കൽ കൊത്തി നോ ടു ഡ്രഗ്സ് എന്നെഴുതിയത് ജില്ലാ പോലീസ് മേധാവി പ്രകാശനം ചെയ്തു.. ഹരിത കേരള മിഷൻ, നവകേരള കർമപദ്ധതി കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടു കൂടിയാണ് ജയിൽ അന്തേവാസികൾ നിർമ്മിതി നടത്തിയിരിക്കുന്നത്. മുൻപ് കോവിസ് പോരാളികൾക്ക് ആദരവ് അർപ്പിച്ചു കൊണ്ടും , യുദ്ധത്തിനെതിരെ  നോ വാർ   എന്ന് ചീരയിലും മനോഹരമായ സന്ദേശങ്ങൾ ഒരുക്കിയിട്ടുണ്ടായിരുന്നു. അന്തേവാസികൾക്ക് ലഹരിക്കെതിരെ ലഹരിയോട് വിട എന്ന  പേരിൽ എല്ലാ മാസങ്ങളിലും ബോധത്ക്കരണ പരിപാടികൾ നടത്തിവരുന്നുണ്ട്. കുടുംബശ്രീ സ്നേഹിതയുമായി സഹകരിച്ച് ലഹരിക്ക് അടിമകളായ അന്തേവാസികൾക്ക്  കൗൺസിലിംഗ് നടത്തുന്നുണ്ട്.  അന്തേവാസികൾക്കുള്ള ലഹരിയ്ക്കെതിരെയുള്ള ബോധവത്ക്കരണ  ക്ലാസ്സിന്റെയും   ജയിൽ തോട്ടത്തിൽ നിർമ്മിച്ച ലഹരിക്കെതിരെയുള്ള ലോഗോയുടെയും  ഉദ്ഘാടനം  പോലീസ് മേധാവി ഡോ. വൈഭവ് സക്സേന  നിർവ്വഹിച്ചു. ചടങ്ങിൽ ജയിൽ സൂപ്രണ്ട് കെ.വേണു , നവകേരള കർമപദ്ധതി ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ അസി. ജയിൽ സൂപ്രണ്ടുമാരായ  വി.എൻ. നവാസ് ബാബു, കെ.ജി.രാജേന്ദ്രൻ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ  കെ.ദീപു, എൻ.വി.പുഷ്പരാജ്, എം.വി.സന്തോഷ്കുമാർ പ്രമോദ് കുമാർ, അസി. പ്രിസൺ ഓഫീസർമാരായ യു. ജയാനന്ദൻ , വിനീത് പിള്ള, സുർജിത്ത് , ബൈജു, കെ.വി.വിജയൻ, വിപിൻ,  മധു, വിപിൻ പി.വി, അജീഷ്.പി.പി, രതീഷ്.പി.ആർ  പങ്കെടുത്തു

ഫോട്ടോ- ജില്ലാ ജയിൽ അന്തേവാസികൾ ചെങ്കല്ലിൽ കൊത്തിയെടുത്ത ലഹരി വിരുദ്ധ സന്ദേശം  ലോഗോ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പ്രകാശനം ചെയ്യുന്നു.
Reactions

Post a Comment

0 Comments