Ticker

6/recent/ticker-posts

കെ.പിയുടെ മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം ഒമ്പതിടത്ത് പൊതുദർശനത്തിന് വെക്കും സംസ്ക്കാരം നാളെ രാവിലെ 11 ന്, മുഖ്യമന്ത്രി അനുശോചിച്ചു

കാഞ്ഞങ്ങാട് : മുൻ എം.എൽ.എ,
മുൻ കെപിസിസി ജനറൽ സെക്രട്ടറിയും,കാസർകോട് മുൻ ഡിസിസി പ്രസിഡണ്ടും, കേരള ഇലക്ട്രിസിറ്റി ബോർഡ് മുൻ മെമ്പറുമായ കെ പി കുഞ്ഞിക്കണ്ണന്റെ  ഭൗതികശരീരം
10.30 മുതൽ 11.30 വരെ കണ്ണൂർ ഡിസിസി ഓഫീസിൽ പൊതുദർശനം.
ഉച്ചയ്ക്ക് 1 മണി മുതൽ 2 മണിവരെ കാസർകോട് ഡിസിസി ഓഫീസിൽ പൊതുദർശനം . ജില്ലയിൽ ഒമ്പതിടത്താണ് പൊതു ദർശനം നടക്കുക.
2 മണിക്ക് കാസർകോട് നിന്ന് വിലാപയാത്ര ആരംഭിക്കും .
2.30 പൊയിനാച്ചി ,
3.00 ഉദുമ ടൗൺ,
3.15 ബേക്കൽ പെരിയ റോഡ് ജങ്ഷൻ ,
3.45 കാഞ്ഞങ്ങാട് പുതിയകോട്ട മാന്തോപ്പ് ,
4.15 നീലേശ്വരം മാർക്കറ്റ് ജങ്ഷൻ ,
4.30 മടക്കര ടൗൺ ,
5.00 പടന്ന, മൂസഹാജി മുക്ക് ലീഗ് ഓഫീസ് പരിസരം ,
5.30 തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് 
എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം വൈകുന്നേരം 6 മണിയോടുകൂടി പയ്യന്നൂർ ഗാന്ധി പാർക്കിൽ എത്തിച്ചേരും.
7 മണി കണ്ടോന്താർ
 രാത്രി 8.30 മണിയോടുകൂടി  കാറമേൽ പ്രിയദർശിനി മന്ദിരത്തിൽ
നാളെ രാവിലെ 8.30 ന് പയ്യന്നൂർ അന്നൂരിലുള്ള വസതിയിൽ 
11 മണി മൂരിക്കൊവ്വൽ ശാന്തി സ്ഥല ശ്മശാനത്തിൽ സംസ്കാരം നടക്കും.
പി. കെ. ഫൈസൽ (പ്രസിഡന്റ് കാസർകോട് ഡിസിസി)
അഡ്വ: മാർട്ടിൻ ജോർജ്  (പ്രസിഡന്റ് കണ്ണൂർ ഡിസിസി) എന്നിവർ അറിയിച്ചു.മുതിർന്ന കോൺഗ്രസ് നേതാവും ഉദുമ മുൻ എംഎൽഎയുമായിരുന്ന കെ.പി. കുഞ്ഞിക്കണ്ണൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
Reactions

Post a Comment

0 Comments