Ticker

6/recent/ticker-posts

ചീമേനി സർവീസ് സഹകരണ ബാങ്കിലും മുക്ക് പണ്ട പണയ തട്ടിപ്പ് പത്ത് വ്യാജ വളകൾ നൽകി 4 ലക്ഷം തട്ടി

കാഞ്ഞങ്ങാട് :ചീമേനി സർവീസ് സഹകരണ ബാങ്കിലും മുക്ക് പണ്ടപണയ തട്ടിപ്പ് പിടികൂടി. പത്ത് വ്യാ വളകൾനൽകി 4 ലക്ഷം തട്ടി. രണ്ട് പേർ വിത്യസ്ത സമയങ്ങളിലാണ് ചീമേനി സർവീസ് സഹകരണ ബാങ്ക് സായാഹ്ന ശാഖയിൽ തട്ടിപ്പ് നടത്തിയത്. ചീമേനി പെട്ടിക്കുണ്ടിലെ രാജേഷ്. പെട്ടിക്കുണ്ടിലെ എ.പി. കെ
അഷറഫ് എന്നിവരാണ് തട്ടിപ്പ് നടത്തിയത്. രാജേഷ്
 കഴിഞ്ഞ 29 നാണ് 39.800 ഗ്രാം വരുന്ന അഞ്ച് വളകൾ സ്വർണ മെന്ന് പറഞ്ഞ് ബാങ്കിൽ പണയപ്പെടുത്തിയത്. 1990 0 0 രൂപ കൈക്കലാക്കുകയും ചെയ്തു. അഷറഫ് കഴിഞ്ഞ മാസം 22 നാണ് ഇതേ ബാങ്കിൽ തട്ടിപ്പ് നടത്തിയത്. 40.300 ഗ്രാം തൂക്കം വരുന്ന അഞ്ച് വ്യാജ വളകളായിരുന്നു നൽകിയിരുന്നത്. 1930 00 രൂപ കൈക്കലാക്കുകയും ചെയ്തു. ബാങ്ക് മാനേജർ ടി.വി. രഞ്ജിത്ത് കുമാറിൻ്റെ പരാതിയിൽ ചീമേനി പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു. സമാനമായ തട്ടിപ്പ് കഴിഞ്ഞ ദിവസം മറ്റൊരു ബാങ്കിലും നടത്തിയിരുന്നു. ഈ കേസിൽ പ്രതികൾ അറസ്റ്റിലായിരുന്നു.
Reactions

Post a Comment

0 Comments