Ticker

6/recent/ticker-posts

കളി നാട്ടുകാരോട് വേണ്ട ഇൻസ്റ്റാഗ്രാം വഴി വിദ്യാർത്ഥികൾക്ക് ഇ സിഗരറ്റ് എത്തിക്കുന്ന യുവാവിനെ കുട്ടികളെ കൊണ്ട് വിളിച്ച് വരുത്തിച്ച് കുടുക്കി

കാഞ്ഞങ്ങാട് : കുട്ടികൾ നിരന്തരം വീട്ടിൽ നിന്നും പണം ആവശ്യപ്പെട്ട് തർക്കത്തിലേർപ്പെട്ടതോടെയാണ് നാട്ടുകാർ അന്വേഷണത്തിലിറങ്ങിയത്. കാര്യമറിഞ്ഞ നാട്ടുകാർ ഞെട്ടി. നിരവധി കുട്ടികൾ ഇ-സിഗരറ്റ് ലഹരിക്കടി മയാണെന്ന് നാട്ടുകാർകണ്ടെത്തി. അഞ്ച് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾ വരെ ഇ സിഗരറ്റ് ഉപയോഗിക്കുന്നതായി നാട്ടുകാർക ണ്ടെത്തി. 1500 രൂപ മുതൽ 2500 രൂപ വരെയാണ് ഇസിഗരറ്റ് ഒന്നിനുള്ള വില. ഇൻസ്റ്റാം ഗ്രാം അടക്കമുള്ള സോഷ്യൽ മീഡയയിലൂടെ ഓർഡർ സ്വീകരിച്ച് പള്ളിക്കര, കല്ലിങ്കാൽ, പൂച്ചക്കാട്, ബേക്കൽ ഭാഗത്ത് ഇസി ഗരറ്റ് എത്തിക്കുന്ന യുവാവിനെ പിടികൂടാൻ ഒടുവിൽ പൂച്ചക്കാട്ടുകാർ സംഘടിക്കുകയായിരുന്നു. ഇ സിഗരറ്റ് ആവശ്യമുണ്ടെന്ന് പറഞ്ഞ് നാട്ടുകാർ ഒരു കുട്ടിയെ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം വഴി ഓർഡർ നൽകി. വാനിൽ സാധനവുമായെത്തിയ യുവാവിനെ ബേക്കലിൽ വെച്ച് നാട്ടുകാർ പിടികൂടി. നിരവധി ഇസിഗരറ്റുകളും കണ്ടെത്തി. ബേക്കൽ പൊലീസിന് കൈമാറി. ബേക്കൽ സ്വദേശി ജാഫർ ആണ് പിടിയിലായത്. പ്രതിക്കെതിരെ
കേസെടുത്തു.
Reactions

Post a Comment

0 Comments