Ticker

6/recent/ticker-posts

ചൂണ്ട വായിൽ കുടുങ്ങി മൂന്ന് ദിവസമായി ദയനീയാവസ്ഥയിലായ തെരുവ് നായക്ക് തുണയായി നാട്ടുകാർ ഡോക്ടറെത്തി പുറത്തെടുത്തു

കാഞ്ഞങ്ങാട് : വായിൽ ചൂണ്ട കുടുങ്ങിയതെരുവ് പട്ടിക്ക് രക്ഷകരായി നാട്ടുകാർ. മൃഗഡോക്ടറെ സ്ഥലത്തെത്തിച്ച് ശസ്ത്രക്രിയയിലൂടെ പട്ടിയുടെ വായയിൽ കുടുങ്ങിയ ചൂണ്ട പുറത്തെടുത്തു. പെരിയാട്ടടുക്കം ടൗണിൽ സ്ഥിരമായി കാണുന്ന മൂന്ന് പട്ടികളിൽ ടുട്ടു എന്ന് വിളിക്കുന്ന പട്ടിയുടെ വായയിലാണ് മൽസൃബന്ധന ചൂണ്ട കുടുങ്ങിയത്. അലക്ഷ്യമായി ആരോ വലിച്ചെറിഞ്ഞ ചൂണ്ടയാണ് പട്ടിയുടെ വായയിൽ കുടുങ്ങിയത്. മൂന്ന് ദിവസമായി വായിൽ കുടുങ്ങിയ വലിയ ചൂണ്ടയുമായി ദയനീയാവസ്ഥയിലായിരുന്നു. ഭക്ഷണം കഴിക്കാൻ പറ്റാതെ അവശനിലയിലുമായി. പട്ടിയുടെ ദയനീയാവസ്ഥ കണ്ട് വ്യാപാരി വ്യവസായി ജില്ലാ കമ്മിറ്റി അംഗമായ വി.കെ. ഗോപാലൻ കാഞ്ഞങ്ങാട് വെറ്റിനറി ബ്ലോക്കിനെ വിവരമറിയിച്ചു. വൈകിട്ട് പെരിയാട്ടടുക്കത്ത് വന്ന വെറ്റിനറി സർജനും മറ്റും പട്ടിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ഒരു മണിക്കൂറിന് ശേഷം തിരിച്ചു വന്നപട്ടിയെ പിടികൂടുകയും ചൂണ്ട പുറത്തെടുക്കുകയുമായിരുന്നു. പെരിയാട്ടടുക്കത്തെ സനാഫിൻ്റെ പരിചരണത്തിലാണ് ഇവിടെ പട്ടികൾ. നാട്ടുകാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാകാറില്ലെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ സഹായവും പട്ടിയുടെ വായിൽ തളച്ചുകയറിയ ചൂണ്ടയെടുക്കുന്നതിൽ ലഭിച്ചു. റസ്ക്യൂ ടീമിന് നൽകേണ്ടതുക നാട്ടുകാർ നൽകി. മൊബൈൽ വെറ്റിനറി യൂണിറ്റ് കാഞ്ഞങ്ങാട് ബ്ലോക്കിലെ ഡോ : ആഷിക്, ഡോ: ജോർജ് ഡ്രൈവർ പ്രസാദ് എന്നിവർ ചേർന്നാണ് പട്ടിയെ മയക്കിയതിനു ശേഷം ചൂണ്ട എടുത്തു മാറ്റിയത്.

Reactions

Post a Comment

0 Comments