Ticker

6/recent/ticker-posts

എഞ്ചിനീയറെ കാറിൽ തട്ടിക്കൊണ്ട് പോയ പ്രതി അറസ്റ്റിൽ

കുമ്പള :എഞ്ചിനീയറെ കാറിൽ തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെട്ട് മർദ്ദിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. വിദ്യാനഗറിലെ സുലൈമാനെ 59
തട്ടിക്കൊണ്ട് പോയ കേസിൽ പ്രതി ബംബ്രാണയിലെ മൂസയാണ് 50 അറസ്റ്റിലായത്. കഴിഞ്ഞ 26 ന് വൈകുന്നേരം കുമ്പളയിൽ വെച്ചാണ്  പോയത്. കാറിൽ വെച്ചും ബംബ്രാണ യിൽ വെച്ചും കാറിലും മറ്റും തടഞ്ഞുവെച്ച് വടി കൊണ്ട് ഉൾപെടെ അടിച്ച് പരിക്കേൽപ്പിച്ചു. പണം ആവശ്യപ്പെട്ട് ആയിരുന്നു മർദ്ദനം. കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കൂട്ട് പ്രതി സിദ്ദീഖ് ഒളിവിലാണ്. കുമ്പള ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
Reactions

Post a Comment

0 Comments