Ticker

6/recent/ticker-posts

പ്ലാസ്റ്റിക് കത്തിച്ചതിന് വീട്ടുടമസ്ഥനിൽ നിന്നും പിഴ ഈടാക്കി

നീലേശ്വരം:അലക്ഷ്യമായി പ്ലാസ്റ്റിക് വലിച്ചെറിയുകയും കത്തിക്കുകയും ചെയ്തതിന് വീട്ടുടമയിൽ നിന്നും പിഴയിടാക്കി .ചായ്യോത്ത് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ വീട്ടുടമയിൽ നിന്നാണ് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ ജലേഷ് പിഴ ഈടാക്കുകയും ശിക്ഷ നടപടി സ്വീകരിക്കുകയും ചെയ്തത്. പ്ലാസ്റ്റിക് കത്തിക്കുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത് പ്ലാസ്റ്റിക് കത്തിക്കുകയും വലിച്ചെറിയും ചെയ്യുന്നവർക്കെതിരെ കർശനമായ നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് പോകുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ ജലേഷ് പറഞ്ഞു.
Reactions

Post a Comment

0 Comments