കാഞ്ഞങ്ങാട് :
പൊലീസ് വാഹനത്തിൽ ഉരസി അമിത വേഗതയിൽ ഓടിയ കാർ രണ്ട് വാഹനങ്ങളിലിടിച്ചു . അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസമുണ്ടായ അപകടവുമായി ബന്ധപെട്ട് 18 കാരനെതിരെ പൊലീസ് കേസെടുത്തു. ചട്ടഞ്ചാൽ മുണ്ടോളിലെ എ.ആർ. ഫർഹാന 18 തിരെയാണ് ബേക്കൽ പൊലീസ്കേസെടുത്തത്. പാലക്കുന്ന് സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർ പാകൃരയിലെ ഷാഫി 44 ക്കാണ് പരിക്കേറ്റത്. ഷാഫിയെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബേക്കൽ ബീച്ചിൽ വെച്ച് പൊലീസ് വാഹനത്തിൽ ഉരസികാർ അമിത വേഗതയിൽ ഓടിയതാണെന്ന് പൊലീസ് പറയുന്നു. തുടർന്ന് പാലക്കുന്നിൽ വെച്ച് കാർ മറ്റൊരു കാറിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. അജാനൂർ
കൊളവയലിലെ അബ്ദുള്ള കുഞ്ഞിയുടെ കാറിനാണ് ഇടിച്ചത്.
പിന്നാലെയെത്തിയ പൊലീസും നാട്ടുകാരുമായി ഏറെ നേരം വാക്ക് തർക്കമുണ്ടായിരുന്നു. പിന്നീട് കാർകസ്
റ്റഡിയിലെടുത്ത് കേസെടുക്കുകയായിരുന്നു.
ക്രെയിൻ ഉപയോഗിച്ചാണ് കാർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
0 Comments