കാഞ്ഞങ്ങാട് : ഒന്നിച്ച് പൊലീസിലെത്തിയവർ 19 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുകൂടി. 2005 കെ.എ.പി 4 ഇ കമ്പനിയിലെ സുഹൃത്തുക്കളാണ് ഒത്തുചേർന്നത്. ഇരിട്ടിയിലെ പയഞ്ചേരിയിലുള്ള റിസോർട്ടിൽ ഒത്ത് കൂടി രണ്ട് ദിവസം വിവിധ കലാപരിപാടികൾ നടത്തി. ട്രെയിനിംഗിന് ശേഷം പലരും പല വഴിക്കായപ്പോഴും സുഹൃദം കാത്ത് സൂക്ഷിച്ചിരുന്നു. ഇരിട്ടി പൊലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ഷാജഹാൻ വയനാട് സ്വാഗതം പറഞ്ഞു. എ.വി. സതീഷ് അധ്യക്ഷത വഹിച്ചു. എ.പി. മുക്താർ നന്ദി പറഞ്ഞു.
0 Comments