ജീവകാരുണ്യ മേഖലയിൽ ലോകത്തിന്റെ പല ദേശങ്ങളിലും സഞ്ചരിച്ച് അതിരുകളില്ലാതെ സഹായം നൽകിയ കാഞ്ഞങ്ങാടിന്റെ മെട്രോ മുഹമ്മദ് ഹാജിയുടെ പേരിൽ ഹസീന ആർട്സ് , സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന മെട്രോ കപ്പ് സീസൺ 2വിന്റെ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു . ഹോസ്ദുർഗ്
പൊലീസ് ഇൻസ്പെക്ടർ പി.
അജിത് കുമാർ ഉദ്ഘാടനം
നിർവഹിച്ചു.
സംഘാടക സമിതി ചെയർമാൻ ഹസ്സൻ യാഫ അധ്യക്ഷത വഹിച്ചു. വ്യവസായി നാസർ തായൽ മുഖ്യാതിഥിയായി.
ജമാഅത്ത് പ്രസിഡന്റ് സി. മുഹമ്മദ് കുഞ്ഞി, സെക്രട്ടറി സുബൈർ, അജാനൂർ പഞ്ചായത്ത് വാർഡ് മെമ്പർമാരായ ഹാജറ സലാം, സതീ ദേവി, ഇർഷാദ് സിപിഎം ചാമുണ്ഡിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി അനീഷ് കുട്ടൻ വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് സി.കെ. ആസിഫ് സംഘാടക സമിതി ട്രഷറർ റംഷീദ് , ഹുസ്സൈൻ, ബഷീർ വെള്ളിക്കോത്, നാസർ കൊട്ടിലങ്ങാട്, മുഹമ്മദലി പീടികയിൽ ക്ലബ് ട്രഷറർ ജബ്ബാർ ചിത്താരി, ഫൈസൽ ചിത്താരി സംസാരിച്ചു
0 Comments