കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടെ സ്ഥാപനത്തിൽ
പാർട്ണർഷിപ്പ് വാഗ്ദാനം ചെയ്ത് 23 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ കേസ്. മാവുങ്കാൽനെല്ലിത്തറയിലെ കെ.ഷിജിൻ്റെ പരാതിയിൽ രാഹുൽ, കുഞ്ഞിരാമൻ എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. നോർത്ത് കോട്ടച്ചേരിയിൽ പ്രവർത്തിച്ചു വരുന്ന ഫ്രൻ്റ്ലൈൻ അസോസിയേറ്റേഴ്സ് എന്ന സ്ഥാപനത്തിൽ പാർടണർഷിപ്പും 30 ശതമാനം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 32 74000 രൂപ വാങ്ങിയതിൽ 2333000 രൂപ ബാക്കി നൽകാതെ വഞ്ചിച്ചെന്ന പരാതിയിൽ കോടതി നിർദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത് കേസെടുത്തത്. 2022 മുതൽ പരാതിക്കാരൻ്റെയും ഭാര്യയുടെയും അകൗണ്ടുകൾ വഴി തവണ കളായി പണം നൽകിയെന്നാണ് പരാതി.
0 Comments