Ticker

6/recent/ticker-posts

കുട്ടികൾ ഉൾപ്പെടെ 40 ഓളം പേർ സഞ്ചരിച്ച ഹൗസ് ബോട്ടിന് തീപിടിച്ചു

ചെറുവത്തൂർ :കുട്ടികൾ ഉൾപ്പെടെ 40 ഓളം പേർ സഞ്ചരിച്ച ഹൗസ് ബോട്ടിന് തീപിടിച്ചു. ഭാഗ്യം കൊണ്ട് വലിയ അപകടം ഒഴിവായി.തൃക്കരിപ്പൂരിൽ കവ്വായി കായലിൽ യാത്ര നടത്തുകയായിരുന്ന ഹൗസ് ബോട്ടിന് ആണ് തീപിടിച്ചത്. മുകളിൽ നിന്നും പുക ഉയരുന്നത് കണ്ട് പെട്ടന്ന് രക്ഷാപ്രവർത്തനം നടത്തിയതിനാലാണ് അപകടം ഒഴിവായത്. പെട്ടന്ന് തീയുമുണ്ടായി.
കായലിൻ്റെ മധ്യഭാഗത്ത് ബോട്ട് എത്തിയിരുന്നു. പെട്ടന്ന് തന്നെ കരക്കെത്തിച്ചു. ആളപായമില്ല.
Reactions

Post a Comment

0 Comments