Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് വൻ ഓൺലൈൻ തട്ടിപ്പ് റിട്ട. ഉദ്യോഗസ്ഥന് 40 ലക്ഷം രൂപ പോയി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് വൻ ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ റിട്ട. ഉദ്യോഗസ്ഥന് 40 ലക്ഷം രൂപ നഷ്ടമായി.
ഉപ്പിലിക്കൈ  കൊങ്ങിണിയൻ വളപ്പ് നിർവാണയിലെ എം വിനോദിനാണ് പണം നഷ്ടമായത്.റിട്ട കെ.എസ്ഇബി ഉദ്യോഗസ്ഥനാണ്.
വെബ്സൈറ്റിൽ പണം നിക്ഷേപിച്ചാൽ വീട്ടിൽ നിന്ന് ജോലിചെയ്ത് വൻതുക കമ്മീഷൻ ലഭിക്കുമെന്ന് പറഞ്ഞ് ആയിരുന്നു
 റിട്ട കെ.എസ്ഇബി ഉദ്യോഗസ്ഥന്റെ പണം തട്ടിയെടുത്തത്..സംഭവവുമായി ബന്ധപ്പെട്ട് 
ഹോസ് ദുർഗ് 
പൊലീസ് കേസെടുത്തു.കാസർകോട്ടെ കാവ്യാ മനു , ജയപ്രകാശ് എന്നിവർക്കും എസി എസ് ചാനൽ 9 ടെലഗ്രാം എന്ന ഐഡിയ്ക്കുമെതിരെയാണ് കേസ്.  
ജൂൺ 14 നും  കഴിഞ്ഞ മാസം 30 നു മിടയിലുള്ള കാലയളവിലാണ് പണം തട്ടിയത്.40770 40  രൂപയാണ് പലതവണകളായി നിക്ഷേപിച്ചത്.മകളുടെ അക്കൗണ്ട് വഴിയും പണം നൽകി.എന്നാൽ കമ്മീഷൻ തുകയായ 11087 രൂപ തിരിച്ചു നൽകി വിശ്വസിപ്പിച്ചു.പിന്നീട് കമ്മീഷനോ നിക്ഷേപിച്ച തുകയോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.40 65953രൂപയാണ് നഷ്ടപ്പെട്ടത്.പ്രതികൾ നൽകിയ വെബ്സൈറ്റിലായിരുന്നു പണം നിക്ഷേപിച്ചത്. അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments