കാഞ്ഞങ്ങാട് : നാലംഗ സംഘം കാറിൽതട്ടിക്കൊണ്ട് പോയ യുവാവിനെ കണ്ടെത്താനായില്ല. ചട്ടഞ്ചാൽ കുന്നാറയിലെ കെ.അർഷാദിനെ 26 യാണ് തട്ടിക്കൊണ്ട് പോയത്. കുന്നാറയിലെ ഹോട്ടലിനടുത്ത് നിൽക്കുകയായിരുന്ന യുവാവിനെ ഇന്നലെ ഉച്ചക്ക് സ്വിഫ്റ്റ് ഡിസയർ കാറിൽ നാലംഗ സംഘം തട്ടി ക്കൊണ്ട് പോവുകയായിരുന്നു. സുഹൃത്ത് കുന്നാറയിലെ ഹസൻ ഫഹാദ് മേൽപ്പറമ്പ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മേൽപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഇന്ന് ഉച്ചക്കും ഒരു വിവരവുരില്ല. സംഭവത്തിൽതമ്മു ഉൾപെടെയുള്ള 4 പേർക്കെതിരെയാണ് കേസ്. പൂച്ചക്കാടുള്ള താജുദ്ദീൻ, ഫഹാദിന് കൊടുക്കാനുള്ള പണത്തിന് വേണ്ടി അർഷാദ് ഫോണിൽ വിളിച്ചിരുന്നു. താജുദ്ദീൻ്റെ പാസ്പോർട്ടും എ.ടി.എം കാർഡും വാങ്ങി വെച്ച വിരോധമാണ് തട്ടിക്കൊണ്ട് പോകലിന് കാരണമെന്ന് സുഹൃത്ത് പൊലീസിനെ അറിയിച്ചിരുന്നു. യുവാവിനെ പട്ടാപകൽ തട്ടിക്കൊണ്ട് പോയി 24 മണിക്കൂറാകുമ്പോൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികളുടെ ടവർ ലൊക്കേഷൻ ലഭ്യമായിട്ടില്ല. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നൽകിയിട്ടുണ്ട്. വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.
0 Comments