Ticker

6/recent/ticker-posts

വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയ കേസിൽ മൂന്ന് പ്രതികൾക്ക് രണ്ട് വർഷം വീതം കഠിന തടവ്

കാസർകോട്:വീട്ടിൽ സൂക്ഷിച്ച 4 
കിലോ കഞ്ചാവുമായി പിടിയിലായ മൂന്ന് പേർക്ക് രണ്ട് വർഷം വീതം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.
ആർ. ഡിനഗർ നാങ്കുഴിയിലെ കെ.ബി. ഉണ്ണി 51 , മുള്ളേരിയ കുക്കും കൈയിലെ ഡി. ഹുസൈൻ 31, ചെർക്കള കുണ്ടടുക്കത്തെ കെ.രതീഷ് എന്ന ഉണ്ണി 29 എന്നിവരെയാണ് ശിക്ഷിച്ചത്. 2019 മാർച്ച്24ന് വൈകുന്നേരം 4.40 ന്  നാങ്കുഴിയിലെ വീട്ടിൽ സൂക്ഷിച്ച  കഞ്ചാവ് പിടികൂടിയ കേസിലാണ് പ്രതികളെ ശിക്ഷിച്ചത്.
  കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ്  സെഷൻസ് കോടതി (രണ്ട്) ജഡ്ജ്കെ. പ്രിയയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി അധികം തടവ് അനുഭവിക്കണം. കാസർകോട് എസ്.ഐ ആയിരുന്ന ബാവിഷാണ് കഞ്ചാവ് പിടികൂടി ,പ്രതികളെ അറസ്റ്റു ചെയ്തത് . സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന ഷാജി പട്ടേരി അന്വേഷണം പൂർത്തിയാക്കി.
കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ്.ഐ മെൽബിൻ ജോസ് ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ പി. സതീശൻ  അഡ്വ: എം. ചിത്രകല എന്നിവർ ഹാജരായി.
Reactions

Post a Comment

0 Comments