Ticker

6/recent/ticker-posts

പോക്സോ, കാപ്പ കേസുകളിലെ പ്രതികളടക്കം മൂന്ന് പേർ മയക്ക് മരുന്നുമായി അറസ്റ്റിൽ

കാസർകോട്:പോക്സോ, കാപ്പകേസുകളിലെ പ്രതികളടക്കംമൂന്ന് പേർ മയക്ക്മരുന്നുമായി വാഹനത്തിൽ സഞ്ചരിക്കവെ അറസ്റ്റിൽ. കോയിപ്പാടി കടപ്പുറത്തെ കെ.സാദിഖ് 33,കുണ്ടങ്ങാരടുക്കത്തെ ബി.കെ. മനോഹരൻ 34, കുണ്ടങ്ങാരടുക്കത്തെ ആർ. സെൽവരാജ് 24 എന്നിവരാണ് പിടിയിലായത്. എയ്സ് ഓട്ടോയിൽ സഞ്ചരിക്കവെ മാട്ടം കുഴിയിൽ നിന്നു മാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും 2 . 2 20 ഗ്രാം എം.ഡി.എം.എ പിടികൂടി.ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയുടെ നിർദ്ദേശപ്രകാരം കുമ്പള
പൊലീസ് ഇൻസ്പെക്ടർ കെ.പി . വിനോദ് കുമാറിന്റെ നേതൃത്വത്തിൽ 
 നടന്ന വാഹന പരിശോധനക്കിടെയാണ് പ്രതികൾ കുടുങ്ങിയത്. നിരവധി കേസുകളിൽ പ്രതിയായ സാദിഖ് കാപ്പ പ്രകാരം നാട് കടത്തിയ പ്രതിയാണ് . രഹസ്യമായി തിരിച്ചെത്തിയാണ് എം.ഡി.എം.എയുമായി വാഹനത്തിൽ സഞ്ചരിച്ചതെന്ന് പൊലീസ് പറഞ്ഞു. വാറൻ്റും നിലനിൽക്കുന്നുണ്ട്. കാപ്പ നിയമം ലംഘിച്ചതിനും പ്രതിക്കെതിരെ കേസെടുക്കും. സെൽവരാജ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമൃത്തിലിറങ്ങിയ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മനോഹരൻ ലോഡിംഗ് തൊഴിലാളിയാണ്. എസ്. ഐ ശ്രീജേഷ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments