Ticker

6/recent/ticker-posts

അടക്ക പെറുക്കാൻ പോയ വയോധികൻ തോട്ടിൽ വീണ് മരിച്ചു

ചുള്ളിക്കര :അടക്ക പറക്കാൻ പോയ വയോധികനെ തോട്ടിൽ വീണ് 
മരിച്ച നിലയിൽ കണ്ടെത്തി.
ചുള്ളിക്കര എരുമപ്പള്ളത്തെ കരിയിൽ കെ.വി. ജോസഫ് 99 എന്ന പാപ്പച്ചൻ
ആണ് മരിച്ചത്. വീടിന് സമീപം തോട്ടത്തിൽ അടക്കപെറുക്കാൻ പോയ
ജോസഫിനെ തോട്ടത്തിന് സമിപത്തുള്ള തോട്ടിൽ വീണ് കിടക്കുന്നതായി കാണുകയായിരുന്നു. പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തലക്ക് മുറിവുണ്ട്. തലയിൽ കല്ലിടിച്ച് വീണ് മരിച്ചതായാണ് കരുതുന്നത്.
ഭാര്യ: പരേതയായ മറിയം .
മക്കൾ:ഡോ സിസ്റ്റർ ലിസി ജോസ് (എസ് സി.സി മലാവി ആഫ്രിക്ക ),റോസമ്മ, ജോർജ്, ജെയിംസ്, ടോമി,ജോൺ.
മരുമക്കൾ:ഗ്രേസി  കൂനനാനിക്കൽ,ജെസ്സി (മലയിൽ പറവൂർ),മോളി വടക്കേ തടത്തിൽ,ഷൈല .
Reactions

Post a Comment

0 Comments