കാഞ്ഞങ്ങാട്:പിറന്നാൾ ആഘോഷത്തിനിടെ വീട്ടുമുറ്റത്തു കയറി യുവാവിനെയ വെട്ടി പരിക്കേൽപ്പിച്ചു.ഭാര്യയേയും അക്രമിച്ചു അജാനൂർ ഇട്ടമ്മൽ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ എംപി മൻസിലിലെ കെ.സി. ഫസലി(40) നെയാണ് വെട്ടി പരുക്കേൽപ്പിച്ചത്.ഭാര്യ ഹസീനയ്ക്കും പരിക്കുണ്ട് . സംഭവവുമായി ബന്ധപ്പെട്ട് ഇട്ടമ്മലിലെ അഫ്സൽ, ആറങ്ങാടിയിലെ എൻ.എ ഷാഫി, കുശാൽനഗറിലെ നൗഷാദ് കാദൻ ആറങ്ങാടിയിലെ റാസിക്ക്എന്നിവർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് വധിക്കാൻ ശ്രമിച്ചതിന് കേസെടുത്തു.കഴിഞ്ഞദിവസം ആറങ്ങാടിയിൽ വച്ചാണ് സംഭവം.ഫസലിന്റെ അമ്മാവന്റെ വീട്ടിൽ വച്ചാണ് പിറന്നാൾ ആഘോഷം നടന്നത്.ആഘോഷത്തിനിടെയാണ് അതിക്രമിച്ചു കയറിയത്. ഫസലിന്റെ തലയ്ക്കാണ് ഇരുമ്പ് വാൾ കൊണ്ട് വെട്ടിപ്പരുക്കൽപ്പിച്ചത്.അഫ്സലാണ് വെട്ടിയത്.മറ്റുള്ളവർ ഇരുമ്പ് ദണ്ഡ് കൊണ്ട് കൈക്കും വയറിനും അടിച്ചു പരിക്കേൽക്കുകയായിരുന്നു.ഒരു പ്രതിയുടെ ബന്ധു എറണാകുളത്ത് എംഡി എം എ കേസിൽ പെട്ടിട്ടുണ്ടെന്ന് നാട്ടിൽ പ്രചരിപ്പിച്ചുവെന്ന് പറഞ്ഞാണ് അക്രമമെന്ന് പരാതിയിലുണ്ട്. ഇതേ സംഭവത്തിൽ അക്രമിച്ചെന്ന പരാതിയിൽ ഹോസദുർഗ് പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു.ആറങ്ങാടി കോട്ടക്കടവിലെ പി .അസ്കറിന്റെ പരാതിയിൽ ഷഫീഖ്, ഷാഫി എന്നിവർക്കെതിരെയാണ് കേസ്.മകളുടെ പിറന്നാൾ ആഘോഷത്തിന് പുറമേ നിന്നുള്ള വരെ ക്ഷണിച്ചു കൊണ്ടുവന്ന വിരോധത്തിനാണ് അക്രമമെന്ന് പരാതിയിൽ ഉണ്ട്, ഭാര്യ ഹർഷാനയെയും അക്രമിച്ചതായും പരാതിയിലുണ്ട്.
0 Comments