നീലേശ്വരം :യുവാവിനെ കിടപ്പ് മുറിയിൽ
ഫാനിൽ കെട്ടി തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന്
വൈകീട്ട് 4 മണിയോടെ
വീട്ടിലെ സീലിംഗ് ഫാനിൽ ഷാൾ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. നീലേശ്വരം മൂന്നാം കുറ്റിയിലെ കുഞ്ഞിരാമൻ്റെ മകൻ പി.വി. ചന്ദ്രൻ 47 ആണ് മരിച്ചത്. 4 മണിക്ക് മുൻപുള്ള ഏതോ സമയത്താണ് സംഭവമെന്ന് കരുതുന്നു. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാശുപത്രിയിൽ. ഭാര്യയും രണ്ട് മക്കൾ ഉണ്ട്.
0 Comments