കാസർകോട്: തെങ്ങിൽനിന്നും വീണ് യുവാവ് മരിച്ചു. മധൂർ ഇസ്സത്ത് നഗറിലെ അബ്ദുൾവാഹിദ് 40 ആണ് മരിച്ചത്. എരുതും കടവിലെ ഖാദറിൻ്റെ വീടിന് സമീപത്തെ തെങ്ങിൽ നിന്നും ഇന്നലെ വൈകീട്ട് തേങ്ങ പറിക്കുന്നതിനിടെയാണ് അപകടം. മിഷൻ ഉപയോഗിച്ച് തേങ്ങ പറിക്ക വെ അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിദ്യാനഗർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. വാഹിദിന് ഭാര്യയും രണ്ട് മക്കളുണ്ട്.
0 Comments