കാഞ്ഞങ്ങാട് :
സിനിമ സംവിധാനം ചെയ്തതിന് വീട്ടുവരാന്തയിൽ ഭീഷണിക്കത്ത് വെച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പൂച്ചക്കാട് കിഴക്കേക്കരയിലെ കുണ്ടുവളപ്പിൽ കെ.ദിനേശൻ്റെ 45 പരാതിയിൽ
ബേക്കൽ പൊലീസാണ് കേസെടുത്തത്. ഇന്ന് വൈകീട്ട് പൊലീസിൽ ഹാജരായി നൽകിയ മൊഴി പ്രകാരമാണ് കേസെടുത്തത്. 14ന് രാവിലെ 7 മണിക്ക് വീട്ടുവരാന്തയിൽ ഭീഷണി ഉളവാക്കുന്ന എഴുത്ത് ആരോ കൊണ്ട് വച്ചെന്നാണ് പരാതി. രാമനും ഖദീജയും എന്നു പേരുള്ള സിനിമ സംവിധാനം ചെയ്തതിനാണ് ഭീഷണിയെന്നും പരാതിയിലുണ്ട്.
0 Comments