Ticker

6/recent/ticker-posts

നീലേശ്വരം വെടിപ്പുരക്ക് തീ പിടിച്ച് അപകടം: എട്ട് ക്ഷേത്ര ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു

നീലേശ്വരം :നീലേശ്വരത്ത് വെടിപ്പുരക്ക് തീ പിടിച്ച് വൻ അപകടമുണ്ടായ സംഭവത്തിൽ എട്ട് ക്ഷേത്ര ഭാരവാഹികളെ പ്രതി ചേർത്ത്
 പൊലീസ് കേസെടുത്തു. ചന്ദ്രശേഖരൻ, ഭരതൻ, എ.വി. ഭാസ്ക്കരൻ, തമ്പാൻ, ചന്ദ്രൻ, ബാബു, രാജേഷ്, ശശി എന്നിവർക്കെതിരെയാണ് കേസ്. പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. 10 വയസ് മുതൽ 60 വയസ് വരെ പ്രായമുള്ള നൂറിലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റു. നീലേശ്വരം തെരുറോഡിലെ അഞ്ഞൂറ്റമ്പലം വീരാർക്കാവ് ദേവസ്യം ക്ഷേത്ര ഉൽസവത്തോടനുബന്ധിച്ച് ക്ഷേത്ര ഭാരവാഹികൾ നിയമപരമായ അനുമതിയും ലൈസൻസില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്ത് വെടിക്കെട്ട് നടത്തി വെടിപ്പുരക്ക് തീ പിടിച്ച് ക്ഷേത്ര ഉത്സവം കാണാനെത്തിയ ഭക്തജനങ്ങളും നാട്ടുകാരുമായി നൂറിൽ അധികം പേർക്ക് ഗുരുതരവും നിസാരവുമായി പരിക്കേറ്റെന്നാണ് എഫ്.ഐ.ആർ. കെട്ടിടത്തിന് കേട് പാട് സംഭവിക്കുകയും ചെയ്തു.
അപകട വിവരം അറിഞ്ഞയുടൻ ജില്ലാ കലക്ടർ കെ ഇമ്പശേഖർ  ജില്ലാ 
പൊലീസ് മേധാവി ഡി. ശിൽപ്പ
 കണ്ണൂർഡിഐജി രാജ് പാൽമീണഎന്നിവരുടെ നേതൃത്വത്തിൽ അപകട സ്ഥലത്തെത്തുകയും അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അപകടം നടന്ന പ്രദേശം  സന്ദർശിച്ചു. പരിക്കേറ്റു ആശുപത്രിയിൽ കഴിയുന്നവരെയും സന്ദർശിച്ചിരുന്നു.
Reactions

Post a Comment

0 Comments