Ticker

6/recent/ticker-posts

പിന്നോട്ട് നീങ്ങിയ ട്രെയിലറിനടിയിൽപ്പെട്ട് യുവതി മരിച്ചു

കാഞ്ഞങ്ങാട് :പിന്നോട്ട് നീങ്ങിയ ട്രെയിലറിനടിയിൽപ്പെട്ട് യുവതി മരിച്ചു. പൈക്കയിലെ മണിയുടെ ഭാര്യ ശശികല 34 ആണ് മരിച്ചത്. ഇന്ന് രാത്രി ചട്ടഞ്ചാലിന് സമീപം തെക്കിൽ പാലത്തിനടുത്താണ് അപകടം. ഭർത്താവ് ഓടിച്ച സ്കൂട്ടിയിൽ
 രണ്ട് മക്കൾക്ക് ഒപ്പം പിന്നിലിരിക്കുകയായിരുന്നു. ജെ. സി. ബികയറ്റിയ വലിയ ട്രെയിലർ ലോറികയറ്റത്തിൽ വാഹന ഗതാഗതതടസം മൂലം നിർത്തുന്നതിനിടെ പിന്നോട്ട് നീങ്ങി. ഇത് കണ്ട് സ്കൂട്ടിവെട്ടിക്കുന്നതിനിടെ തെറിച്ച് റോഡിൽ വീണ ശശികലയുടെ ദേഹത്ത് കൂടി ട്രെയിലർ കയറിയിറങ്ങുകയായിരുന്നു. ഹെൽമറ്റ് ഉൾപെടെ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. മേൽപ്പറമ്പ എസ്.ഐ വേലായുധൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ച് ആശുപത്രിയിലേക്ക് മാറ്റി. ചട്ടഞ്ചാലിലെ
ഹോമിയോ ആശുപത്രിയിലേക്ക് പോവുകയായിരുന്നു കുടുംബം.
Reactions

Post a Comment

0 Comments